കുവൈത്ത് സിറ്റി•കുവൈത്തില്‍ 22 ഗേ മസാജ് പാര്‍ലറുകള്‍ അടച്ചുപൂട്ടുകയും 76 ഓളം സ്വവര്‍ഗാനുരാഗികളെ നാടുകടത്തുകയും ചെയ്തതായി കുവൈത്ത് സദാചാര കമ്മറ്റി തലവന്‍ അറിയിച്ചു. മസാജ് പാര്‍ലറുകളെ നിയന്ത്രിക്കുന്നതിനുള്ള നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായതെന്ന് മൊഹമ്മദ് അല്‍ ധുഫൈരി കുവൈത്തിലെ അല്‍-സെയസ്സ പത്രത്തിനോട് പറഞ്ഞു.
സാമൂഹ്യകാര്യ തൊഴില്‍ മന്ത്രാലയം, വാണിജ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെട്ട കമ്മറ്റിയാണ് റെയ്ഡുകള്‍ക്ക് നേതൃത്വം നല്‍കിയത്. റെയ്ഡിനിടെ ലൈംഗിക കളിപ്പാട്ടങ്ങള്‍, സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍, പുരുഷന്മാര് ഉപയോഗിക്കുന്ന മേക്കപ്പ് സാധനങ്ങള്‍ മുതലായവ കണ്ടെടുത്തു. സദാചാര വിരുദ്ധമായ ഒന്നും അനുവദിക്കില്ല എന്നതാണ് തങ്ങളുടെ നയം. നിയമം ലംഘിക്കുകയോ, കുവൈത്തി പൗരന്മാരുടെയോ താമസക്കാരുടെയോ ആരോഗ്യം അപകടത്തിലാക്കുന്നവരോട് ഒരു തരത്തിലുള്ള ദാക്ഷിണ്യവും ഉണ്ടാകില്ലെന്നും അല്‍ ധുഫൈരി വ്യക്തമാക്കി.
നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ പുരുഷ-സ്ത്രീ മസാജ് പാര്‍ലറുകളും അടച്ചുപൂട്ടാന്‍ കമ്മറ്റി നിര്‍ദ്ദേശിച്ചു.
സ്വവര്‍ഗാനുരാഗവും ക്രോസ് ഡ്രസിംഗും കുവൈത്തിലേയും മറ്റ് ജി.സി.സി രാജ്യങ്ങളായ ബഹ്റൈന്‍, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിലെയും നിയമങ്ങള്‍ക്ക് എതിരാണ്. 21 വയസിന് താഴെയുള്ളവരാണെങ്കില്‍, കുവൈത്തില്‍ സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നതിന് 10 വര്‍ഷം ജയില്‍ ശിക്ഷവരെ ലഭിക്കാം.
Post Your Comments