തിരുവനന്തപുരം: രക്ഷാബന്ധൻ ദിവസത്തിൽ വ്യത്യസ്തമായ ഒരു ഫേസ്ബുക്ക് പോസ്റ്റുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനവും മുഖ്യമന്ത്രി പിണറായി വിജയനും പരസ്പരം രക്ഷാബന്ധന് കെട്ടണമെന്ന് ജോയ് മാത്യു പറയുന്നു. എങ്കില്‍ മാത്രമേ രാഷ്ട്രീയ സംഘര്‍ഷങ്ങളിലെ യഥാര്‍ത്ഥ ഇരകളായ സ്ത്രീകള്‍ക്ക് നീതി ലഭിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
രക്ഷ എങ്ങനെ ബന്ധിപ്പിക്കും?
സ്ത്രീകള്‍ക്ക് രക്ഷ കൊടുക്കേണ്ടവരല്ല പുരുഷന്മാര്.
അവരെ തുല്ല്യരായി കാണുകയാണ് വേണ്ടത്. ആണും പെണ്ണും
പരസ്പര പൂരകങ്ങളായി വര്‍ത്തിക്കേണ്ട ഈ ലോകത്ത്
സ്ത്രീകളെ മുഴുവന്‍ സഹോദരിമാരായി കാണാന്‍ പറയുന്ന കപട സദാചാര പ്രചരണത്തിനു പകരം
ബി.ജെ.പിക്കാര്‍ സി.പി.എം കാര്‍ക്കും അവര്‍ തിരിച്ചും രക്ഷാബന്ധന് കെട്ടട്ടെ.
അതിന്റെ ഉദ്ഘാടനം കുമ്മനവും പിണറായി സഖാവും പരസ്പരം രക്ഷാബന്ധന് കെട്ടിക്കൊണ്ടാവട്ടെ.
അപ്പോഴേ രാഷ്ട്രീയ സംഘര്‍ഷങ്ങളിലെ യഥാര്‍ത്ഥ ഇരകളായ സ്ത്രീകള്‍ക്ക് ,അമ്മ,മകള്‍, ഭാര്യ,കാമുകി,സുഹൃത്ത് നീതി ലഭിക്കൂ
എന്ത് പറയുന്നു?
Post Your Comments