ഇന്റർനെറ്റിൽ നിങ്ങൾ പരതുന്ന വിവരങ്ങൾ ഏത് നിമിഷവും ഹാക്ക് ചെയ്യപ്പെടാനും പരസ്യപ്പെടാനും സാധ്യതയുണ്ടെന്ന് സൈബർ സുരക്ഷാവിദഗ്ദരുടെ മുന്നറിയിപ്പ്. ഏത് തരത്തിലുള്ള പരസ്യം നല്‍കണമെന്നത് തീരുമാനിക്കാന്‍ ബ്രൗസറുകൾ പലപ്പോഴും സെർച്ചിങ് ഹിസ്റ്ററി നോക്കാറുണ്ട്.എന്നാൽ ഇതുകൂടാതെ ഇന്റര്‍നെറ്റ് ബ്രൗസിങ് ഹിസ്റ്ററി ചോര്‍ത്താനും പരസ്യമാക്കാനുമുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് വിദഗ്ദർ വ്യക്തമാക്കുന്നു.
ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഓരോരുത്തരും ഏതെല്ലാം വെബ്സൈറ്റുകളില്‍ പോകുന്നു, എവിടെയെല്ലാം കൂടുതല്‍ സമയം ചെലവിടുന്നു, എന്തെല്ലാം ഷെയര്‍ ചെയ്യുന്നു തുടങ്ങിയ വിവരങ്ങളെ അടിസ്ഥാനത്തിലാണ് പരസ്യങ്ങൾ ക്രമീകരിക്കുന്നത്. ജര്‍മ്മനിയില്‍ ഈ വിഷയത്തില്‍ ഗവേഷണം നടത്തിയ ഒരു സംഘം ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ കണ്ടെത്തിയിരുന്നു. ജര്‍മ്മനിയിലെ ഒരു ജഡ്ജി നീലച്ചിത്ര സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിന്റെയും മറ്റൊരു രാഷ്ട്രീയ നേതാവ് ഓണ്‍ലൈനില്‍ ലഹരിമരുന്നുകള്‍ വാങ്ങുന്നതിന്റെയും രേഖകൾ സെർച്ചിങ് ഹിസ്റ്ററി വഴി കണ്ടെത്താനായെന്ന് ഇവർ പറയുന്നു. ഇന്റര്‍നെറ്റ് തിരച്ചില്‍ വിവരങ്ങള്‍ ഹാക്കര്‍മാരുടെ കൈവശമെത്തിയാല്‍.പലരുടെയും ജീവിതം തന്നെ മാറ്റി മറിക്കാന്‍
ഇത്തരം ഹാക്കര്‍മാര്‍ക്ക് കഴിയുമെന്നതാണ് ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്.
Post Your Comments