ജോധ്പുര്‍: ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനം വൈകിയത് മൂന്ന് മണിക്കൂര്‍. വിമാനത്തില്‍ നിന്നിറങ്ങാനായി വ്യാജ ബോംബ് ഭീഷണി മുഴക്കിയതാകട്ടെ വിമുക്ത ഭടനും. ഡല്‍ഹി- ജോധ്പുര്‍-ജെയ്പൂര്‍-മുംബൈ എയര്‍ ഇന്ത്യ വിമാനത്തിലാണ് ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയത്. സംഭവത്തില്‍ റിട്ടയേഡ് ലഫ്റ്റനന്റ് കേണലായ ഗോധ്റ ബാനൊ ആണ് അറ്സ്റ്റിലായത്.
ഡല്‍ഹിയില്‍ നിന്ന് ജയ്പൂരിലേക്ക് ടിക്കറ്റെടുത്ത ഗോധ്റ ബാനൊ വിമാനം ജോധ്പുരിലെത്തിയപ്പോള് തനിക്ക് ഇവിടെ ഇറങ്ങണമെന്ന് വിമാനത്തിലെ ജീവനക്കാരെ അറിയിച്ചു. എന്നാല്‍ ഇദ്ദേഹത്തിനെ വിമാനത്തില്‍ നിന്നിറങ്ങാന്‍ ജീവനക്കാര്‍ അനുവദിച്ചില്ല. ഇതോടെ കോപാകുലനായ ഗോധ്റ ബാനൊ വിമാനത്തില്‍ താന്‍ ബോംബ് വെച്ചിട്ടുണ്ടെന്ന വിളിച്ചുപറഞ്ഞു. ഇതോടെ യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കിയ അധികൃതര്‍ വിമാനത്തില്‍ പരിശോധന നടത്തി.എന്നാല്‍ ഒന്നും കണ്ടെത്താനായില്ല തുടര്‍ന്ന് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments