കുമ്പള: ഒരേ സ്ഥലത്ത് ഒരു മണിക്കൂര്‍ വ്യത്യാസത്തില്‍ രണ്ട് മരണം. ബംബ്രാണ ദിഡുമയിലെ വയോധികന്‍മാരാണ് മരണപ്പെട്ടത്. ബംബ്രാണ ദിഡുമയിലെ ബഡുവന്‍ കുഞ്ഞി(65), ബംബ്രാണ അണ്ടിത്തടുക്കയിലെ യൂസഫ് (68) എന്നിവരാണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് ഇരുവരെയും അസുഖത്തെത്തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ശനിയാഴ്ച വൈകിട്ട് 4.30 യോടെയാണ് ബഡുവന്‍ കുഞ്ഞി മരിച്ചത്. യൂസഫ് വൈകിട്ട് അഞ്ച് മണിയോടെ മരണത്തിന് കീഴടങ്ങി.
ആയിഷയാണ് യൂസഫിന്റെ ഭാര്യ. അഷ്‌റഫ്, സഫിയ, സുഹറ, ഖൈറുന്നീസ, ശമീമ, ഉമ്മര്‍, സമദ് എന്നിവര്‍ മക്കളും ഹാജറ, മുഹമ്മദ്, മൊയ്തീന്‍ കുഞ്ഞി, സലാം, മുഹമ്മദ്, അനീസ് എന്നിവര്‍ മരുമക്കളും മൊയ്തീന്‍, മുഹമ്മദ്, അബ്ദുല്ല, ബീഫാത്വിമ എന്നിവര്‍ സഹോദരങ്ങളുമാണ്. നഫീസയാണ് ബഡുവന്‍ കുഞ്ഞിയുടെ ഭാര്യ. ഹനീഫ്, ബഷീര്‍, സാജിദ എന്നിവര്‍ മക്കളാണ്. ബഡുവന്‍കുഞ്ഞിയുടെയും യൂസഫിന്റെയും മൃതദേഹങ്ങള്‍ ബംബ്രാണ ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Post Your Comments