മൂന്നാര്‍: മൂന്നാര്‍ കൈയേറ്റം സംബന്ധിച്ചു തെറ്റായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നു സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ക്കു സസ്‌പെഷന്‍. കെ.എസ് ജോസഫിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജില്ലാ കളക്ടറാണ് നടപടി സ്വീകരിച്ചത്. സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ കെ.എസ് ജോസഫിനെയാണ് കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ ചുമതല നല്‍കിയിരുന്നത്. കൈയേറ്റം ഒഴിപ്പിക്കാത്ത സ്ഥലം ഒഴിപ്പിച്ചെന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് തഹസീല്‍ദാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
Post Your Comments