മസ്‌കറ്റ്: ഒമാന്റെ കയറ്റുമതി 14 ശതമാനം വര്‍ദ്ധിച്ചു. എണ്ണയിതര ഉത്പന്നങ്ങളുടെ കയറ്റുമതിയിലാണ് ഈ വര്‍ദ്ധനവ്. ഒമാന്‍ ദേശീയ സ്ഥിതിവിവര മന്ത്രാലയം പ്രസിദ്ധീകരിച്ച ഈ വര്‍ഷത്തെ ആദ്യപകുതിയിലെ കണക്കുകള്‍ പ്രകാരമാണ് കയറ്റുമതിയിലെ വര്‍ധന സൂചിപ്പിച്ചിരിക്കുന്നത്. എണ്ണയിതര വരുമാനം വര്‍ധിപ്പിക്കാന്‍ ഒമാന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികളാണ് നടപ്പാക്കിവരുന്നത്.
രാജ്യത്തിന്റെ മൊത്തം ഉത്പന്നങ്ങളുടെ കയറ്റുമതിയിലും 10.3 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിക്കൊണ്ട് കയറ്റുമതിയില്‍ ഒമാന്‍ ഈവര്‍ഷം വന്‍ കുതിപ്പ് നടത്തിയെന്ന് കണക്കുകള്‍ പറയുന്നു. രാജ്യത്തിന്റെ മൊത്തം ഉത്പന്നങ്ങളുടെ കയറ്റുമതി കഴിഞ്ഞ വര്‍ഷത്തെ 2586.4 ദശലക്ഷം ഒമാനി റിയാലില്‍നിന്ന് 2852.4 ദശലക്ഷം റിയാലായി വര്‍ധിച്ചു. എണ്ണ, പ്രകൃതിവാതക കയറ്റുമതിയില്‍നിന്നുള്ള വരുമാനത്തില്‍ 28.4 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Post Your Comments