KeralaLatest NewsNews

എൻ ഐ എ കസ്റ്റഡിയിലെടുത്ത ആലപ്പുഴ സ്വദേശികൾക്ക് കേരളത്തിലെ ചില ഫേസ് ബുക്ക് ഗ്രൂപ്പുകളുമായുള്ള ബന്ധം അന്വേഷിക്കുന്നു; ഗ്രൂപ്പുകളും നിരീക്ഷണത്തിൽ

ആലപ്പുഴ: ഐ എസുമായി ബന്ധമുണ്ടെന്ന സംശയത്തിൽ എൻ ഐ എ കസ്റ്റഡിയിലെടുത്ത യുവാക്കൾക്ക് ചില തീവ്രവാദ അനുകൂല ഗ്രൂപ്പുകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷണം ആരംഭിച്ചു.ആലപ്പുഴ ജില്ലാ കോടതി വാര്‍ഡില്‍ കിടങ്ങാംപറമ്ബ് മുല്ലശേരി ബാസില്‍ ഷിഹാബ് (25), ഉക്കടം കരിമ്പുക്കട ചാരമേട് ആസാദ് നഗറില്‍ മുഹമ്മദ് അബ്ദുല്ല (27), സുഹൃത്ത് ജിഎം നഗര്‍ കോട്ടൈപുതൂരില്‍ അബ്ദുല്‍ റഹ്മാന്‍ (25) എന്നിവരെയാണ് എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തത്. ഐ എസ് ബന്ധത്തിന്റെ    പേരിൽ നേരത്തെ പിടിയിലായ പല മലയാളികള്‍ക്കും ഈ ഫേസ് ബുക്ക് ഗ്രൂപ്പുമായി ബന്ധമുണ്ടായിരുന്നു .

ആലപ്പുഴയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഷിഹാബിനും ഈ ഗ്രൂപ്പുമായി ബന്ധമുണ്ടോയെന്ന് എൻ ഐ എ അന്വേഷിക്കുകയാണ്. ശിഹാബ് ഐ എസ് ഭീകര സംഘടനയിലുള്ളവരുമായി നിരന്തരം ആശയവിനിമയം നടത്തിയത് അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിൽ പെട്ടിരുന്നു. ഭീകരപ്രവര്‍ത്തനത്തിനായി അഫ്ഗാനിസ്ഥാനിലേക്കു കടന്ന ഐസിസ് അംഗങ്ങളുമായും ഇവര്‍ ആശയവിനിമയം നടത്തിയിരുന്നു. കനകമല അറസ്റ്റിനുശേഷം കേരളത്തിലെ ഐസിസ് മൊഡ്യൂള്‍ നിര്‍ജീവമാണെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ക്കിടയിലാണു സമൂഹമാധ്യമങ്ങള്‍ വഴിയുള്ള ഇവരുടെ പ്രവര്‍ത്തനം ശ്രദ്ധയില്‍ പെട്ടത്.

ഒരു വര്‍ഷത്തിലധികമായി ഇവര്‍ക്ക് ഐസിസിലെ അംഗങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ഷജീര്‍ മംഗലശേരിയുടെ ഓണ്‍ലൈന്‍ ഗ്രൂപ്പിലും ഇവര്‍ അംഗങ്ങളായിരുന്നു. വ്യാജപേരുകളിലാണ് ഇവര്‍ നവമാധ്യമങ്ങളില്‍ ആശയപ്രചാരണം നടത്തിയത്. അതേസമയം സുരക്ഷ ക്രമീകരണങ്ങള്‍ ഒട്ടുംതന്നെയില്ലാത്ത ആലപ്പുഴ തീരമേഖലയില്‍ തീവ്രവാദികള്‍ക്ക് എത്താനും താമസിക്കാനും പദ്ധതികള്‍ ആസൂത്രണം ചെയ്യാനും എളുപ്പമാണെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നേ മുന്നറിയിപ്പ് നൽകിയിരുന്നു.

അത്യന്താധുനിക സംവിധാനങ്ങളുമായി ചുറ്റിയടിക്കുന്ന തീവ്രവാദി ഗ്രൂപ്പുകളെ കണ്ടെത്താനും സമൂഹമാധ്യമങ്ങളിൽ ഇടപെടലുകൾ നിരീക്ഷിക്കാനും സംവിധാനം ഉള്ളത് കൂടുതൽ വിപുലമാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. യുവാക്കളിൽ നിന്നും പിടിച്ചെടുത്തതിൽ വിവാദപ്രഭാഷകന്‍ സാക്കീര്‍ നായിക്കിന്റെ പ്രസംഗങ്ങളുടെ സിഡികളാണു അധികവും. വൈറ്റിലയില്‍ കമ്ബ്യൂട്ടര്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ് ബാസില്‍. എംസിഎ .അഫ്ഗാനിലേക്ക് കടന്ന 23 മലയാളികളുമായി പിടിയിലായവര്‍ക്ക് സാമൂഹ്യ മാധ്യമങ്ങള്‍ വഴി ബന്ധമുണ്ടെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button