Latest NewsKeralaIndia

‘കേരളത്തില്‍ ഐ.എസ് സ്ലീപ്പര്‍ സെല്ലുകളില്ല, ശ്രദ്ധയിൽപ്പെട്ടിട്ടില്ല’- ലോകനാഥ് ബെഹ്റയെ തള്ളി മുഖ്യമന്ത്രി

മുന്‍ പൊലീസ് മേധാവി ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം സഭയെ അറിയിച്ചു.

തിരുവനന്തപുരം: തീവ്രവാദ സംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ നിലപാട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഐ.എസ് സ്ലീപ്പര്‍ സെല്ലുകള്‍ പ്രവൃത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നജീബ് കാന്തപുരം, യുഎ ലത്തീഫ്, എംകെ മുനീര്‍, പി അബ്ദുല്‍ ഹമീദ് എന്നിവരുടെ ചോദ്യങ്ങള്‍ക്കായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുന്‍ പൊലീസ് മേധാവി ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം സഭയെ അറിയിച്ചു.

വിരമിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു സംസ്ഥാന പൊലീസ് മേധാവി ആയിരുന്ന ലോക്‌നാഥ് ബെഹ്‌റ സ്ലീപ്പര്‍സെല്ലുകളെ കുറിച്ച്‌ പ്രതികരിച്ചത്. ഭീകരവാദ വിരുദ്ധ സ്‌ക്വാഡിന് രൂപം നല്‍കിയിട്ടുണ്ടെന്നും അവരുടെ പ്രവര്‍ത്തനത്തിലൂടെ ഇത്തരം സെല്ലുകളുടെ പ്രവര്‍ത്തനം കുറക്കാനാകുമെന്നും മുന്‍ ഡി.ജി.പി വ്യക്തമാക്കിയിരുന്നു. ഈ നിലപാടാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തള്ളിയത്.

‘കേരളം വലിയ റിക്രൂട്ടിങ് ഗ്രൗണ്ടാണ്. ഇവിടത്തെ ആളുകള്‍ വലിയ വിദ്യാഭ്യാസം ഉള്ള ആളുകളാണ്. ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍… അവര്‍ക്ക് ഈ തരത്തിലുള്ള ആളുകള്‍ വേണം. അവര്‍ക്ക് വലിയ ലക്ഷ്യമുണ്ടല്ലോ. അതുകൊണ്ട് ഈ ആളുകള്‍ക്ക് ഏതു രീതിയില്‍ റാഡിക്കലൈസ് ചെയ്തിട്ട് അങ്ങോട്ടേക്ക് കൊണ്ടു പോകാം… അതേക്കുറിച്ച്‌ കൂടുതല്‍ കാര്യം ഞാന്‍ പറയുന്നില്ല. പേടിക്കേണ്ട കാര്യമില്ല.’

‘ന്യൂട്രലൈസ് ചെയ്യാനായി ഞങ്ങള്‍ കാപ്പബ്ള്‍ ആണ്. ഇക്കാര്യത്തില്‍ ഉത്കണ്ഠയുണ്ട്. ഞങ്ങള്‍ ഒരു വ്യവസ്ഥാപിതമായ രീതിയില്‍ അത് കൗണ്ടര്‍ ചെയ്തിട്ടുണ്ട്. ന്യൂട്രലൈസേഷന്‍, ഡീ റാഡിക്കലൈസേഷന്‍, കൗണ്ടര്‍ റാഡിക്കലൈസേഷന്‍ എന്നീ മൂന്നു കാര്യങ്ങള്‍ കേരളത്തില്‍ വളരെ നല്ല രീതിയില്‍ പോകുന്നുണ്ട്.’ – എന്നായിരുന്നു ബെഹ്റയുടെ വാക്കുകള്‍. ഇതാണ് ഇപ്പോൾ മുഖ്യമന്ത്രി തള്ളിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button