തിരുവനന്തപുരം: സീരിയല്‍ നടിയെ ഔദ്യോഗിക വാഹനത്തില്‍ ജയില്‍ പരിപാടിക്ക് എത്തിച്ച ഡിഐജിക്ക് താക്കീത്. ബന്ധുവായ നടിയെയാണ് ഡിഐജി ബി പ്രദീപ് പോലീസ് വാഹനത്തില്‍ കയറ്റിയത്. ജയില്‍ എഡിജിപി ആര് ശ്രീലേഖയാണ് താക്കീത് ചെയ്തത്.
ഐജി ഗോപകുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തുവെന്നാണ് ആരോപണം. ഈ സമയം നടിക്കൊപ്പം അവരുടെ പിതാവും ഉണ്ടായിരുന്നു. പത്തനംതിട്ട ജില്ലാ ജയില്‍ ക്ഷേമദിനാഘോഷത്തിനാണ് നടി എത്തിയത്.
Post Your Comments