ന്യൂഡൽഹി: മകെൻറ വിവാഹത്തിൽ പെങ്കടുക്കാനും മാതാവിനെ കാണാനും സുപ്രീംകോടതി നൽകിയ അനുമതി അട്ടിമറിക്കാൻ െപാലീസ്ചെലവിനായി ഭീമമായ ബിൽ നൽകിയ കർണാടക െപാലീസിെൻറ നടപടി ചോദ്യംചെയ്ത് പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി വീണ്ടും സുപ്രീംകോടതിയിലേക്ക്. ഏറ്റവും ചുരുങ്ങിയ ചെലവ് മാത്രമേ മഅ്ദനിയിൽ നിന്ന് ഇൗടാക്കാവൂ എന്ന സുപ്രീംകോടതി ഉത്തരവ് അട്ടിമറിക്കുകയാണ് കർണാടക ചെയ്തിരിക്കുന്നതെന്നും ഇക്കാര്യം സുപ്രീംകോടതിയെ ധരിപ്പിക്കുകയാണ് വേണ്ടതെന്നും മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ നിയമോപദേശം നൽകിയിരുന്നു.
ഇതിെൻറ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹത്തിെൻറ അഭിഭാഷകനായ ഹാരിസ് ബീരാൻ പറഞ്ഞു. കേരളം സന്ദർശിക്കുമ്പോൾ സുരക്ഷ ഉറപ്പാക്കുന്ന കർണാടക പൊലീസിെൻറ ചെലവ് മഅ്ദനി വഹിക്കണമെന്ന വിചാരണ കോടതി ഉത്തരവ് ന്യായമായ ഏറ്റവും ചുരുങ്ങിയ തുക മാത്രമേ ഈടാക്കാവൂ എന്ന ഉപാധിയോടെയാണ് സുപ്രീംകോടതി അംഗീകരിച്ചത്.
ഇത് അട്ടിമറിച്ചാണ് സുരക്ഷ ഉറപ്പാക്കുന്ന ഒരു എ.സി.പിക്ക് മാത്രം എട്ട് മണിക്കൂറിന് 2824 രൂപ എന്ന തോതിൽ 13 ദിവസത്തേക്ക് രണ്ട് എ.സി.പി മാർക്ക് 2,20,272 രൂപ നൽകണമെന്നും ഈ സേവനത്തിന് 18 ശതമാനം ചരക്കുസേവനനികുതിയായി 39,648.96 രൂപ നൽകണമെന്നും കർണാടക െപാലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
19 െപാലീസുകാർക്കും കൂടി 12,24,132 രൂപ ചെലവായി കണക്കാക്കിയശേഷം അതിന്മേൽ 18 ശതമാനം ചരക്കുസേവനനികുതി 2,20,342.76 രൂപ കൂടി മൊത്തം തുക 14,44,475 രൂപ നൽകണമെന്നാണ് ബില്ലിലുള്ളത്. മകളുടെ വിവാഹത്തിനായി മഅ്ദനി വന്നപ്പോൾ കെട്ടിവെച്ച തുക തുച്ഛമായിരുന്നെന്നും ചികിത്സയിൽ കഴിയുന്ന മാതാവിനെ കാണാനും മൂത്തമകൻ ഉമർ മുഖ്താറിെൻറ വിവാഹത്തിൽ പങ്കെടുക്കാനും മഅ്ദനി കേരളത്തിൽ പോകാതിരിക്കുക എന്നതാണ് കർണാടക െപാലീസ് ഭീമമായ ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നും പ്രശാന്ത് ഭൂഷൺ തന്നെ സുപ്രീംകോടതിയെ ധരിപ്പിക്കും.
െപാലീസുകാരുടെ യാത്ര, ഭക്ഷണം, താമസം എന്നീ ചെലവുകൾ ഇതിനുപുറമെയാണെന്നും ബോധിപ്പിക്കും. കേരളം സന്നദ്ധമായാൽ ഇത്രയും ഭീമമായ ചെലവ് കാണിക്കുന്ന കർണാടക െപാലീസിനെ ഒഴിവാക്കി കേരളെപാലീസിെൻറ സുരക്ഷിതത്വത്തിൽ മഅ്ദനിെയ കൊണ്ടുവരാൻ കഴിയുമെന്നും അഭിഭാഷകൻ ‘മാധ്യമ’ത്തോട് പറഞ്ഞു. മഅ്ദനിക്ക് തിങ്കളാഴ്ചയാണ് സുപ്രീംകോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ചത്.
Post Your Comments