ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ മാധ്യമ പ്രവർത്തകരോടുള്ള പെരുമാറ്റത്തിൽ സി.പി.എം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. മുഖ്യമന്ത്രി രോഷ പ്രകടനം ഒഴിവാക്കണമായിരുന്നു. സംസ്ഥാനത്തെ അക്രമ സംഭവങ്ങളിൽ ഗവർണ്ണർ ഇടപെട്ടതിലും നേതാക്കൾക്ക് അതൃപ്തിയുണ്ട്. സർവ കക്ഷിയോഗം വിളിക്കാൻ ആവശ്യപ്പെട്ടത് സി.പി.എമ്മാണ്. എന്നാൽ ഗവർണറുടെ നിർദേശമാണെന്ന പ്രതീതി ഉണ്ടാക്കിയത് ശരിയായില്ലെന്നും കേന്ദ്ര േനതാക്കൾ പറഞ്ഞു.
മെഡിക്കൽ കോഴ ഉൾപ്പടെയുള്ള ആരോപണങ്ങളുടെ പേരിൽ ബിജെപി പ്രതിരോധത്തിലായിരുന്ന സമയത്ത് ഇത്തരമൊരു വിവാദം സൃഷ്ടിച്ചത് സിപിഎമ്മിന് തിരിച്ചടിയായെന്നും നേതൃത്വത്തിന് അഭിപ്രായമുണ്ട്. സർക്കാരിനും പാർട്ടിക്കും അനുകൂലമായിട്ടുണ്ടായിരുന്ന സാഹചര്യം ഇല്ലാതാക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രതികരണമെന്നാണ് കേന്ദ്ര നേതാക്കളുടെ വിമർശനം.
Post Your Comments