KeralaLatest NewsNews

പി സി ജോർജ് ദിലീപിന്‍റെ പെയ്‌ഡ്‌ ഏജന്റെന്നു സംശയം :.പി സി ക്കെതിരെ കേസെടുക്കണം ആനി രാജ

ന്യൂഡൽഹി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ, ഇരയെ അവഹേളിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ പി.സി. ജോർജ് എംഎൽഎക്കെതിരെ കേസെടുക്കണമെന്ന് സിപിഐ നേതാവ് ആനി രാജ. ക്രൂരമായ പീഡനത്തിനു ഇരയായെങ്കിൽ നടി എങ്ങനെ പിറ്റേന്ന് ഷൂട്ടിങ്ങിന് പോയി എന്ന് പി സി ആരോപിച്ചിരുന്നു. ഇതിനെതിരെ പലരും രംഗത്തെത്തിയിരുന്നു.

ജോർജിനെതിരെ വനിതാ കമ്മീഷൻ കേസെടുക്കണമെന്ന് ആനിരാജ  ആവശ്യപ്പെട്ടു. “ജോർജ് ദിലീപിന്‍റെ പെയ്ഡ് ഏജന്‍റ് ആണോയെന്ന് സംശയമുണ്ട്. ബന്ധമുള്ള ആർക്കോ കേസിൽ പങ്കുണ്ടെന്ന പോലെയാണ് എംഎൽഎയുടെ പെരുമാറ്റമെന്നും” ആനിരാജ പറഞ്ഞു.ആലപ്പുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് പി.സി. ജോർജ്, ആക്രമിക്കപ്പെട്ടെ നടിയെക്കുറിച്ച് വിവാദ പരാമർശം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button