വീടിന്റെ പ്രധാന ഭാഗങ്ങളില്‍ ഒന്നാണ് ചുവരുകളും അതിനെ ചുറ്റിപറ്റിയുള്ള സ്ഥലങ്ങളും. വോൾപേപ്പർ, ക്ലാഡിങ്, ഹൈലൈറ്റർ നിറം ഇവയെല്ലാമുണ്ടെങ്കിലും ചുവരിനു പ്രിയം ടെക്സ്ചർ പെയിന്റിങ്ങിനോടു തന്നെയായിരിക്കും. ഏതെങ്കിലും ഉപകരണങ്ങൾ ഉപയോഗിച്ചോ ചരലോ മണലോ പോലുള്ള മീഡിയം(Medium) ഉപയോഗിച്ചോ ഭിത്തിയെ പരുപരുത്തതാക്കുകയോ മിനുസപ്പെടുത്തുകയോ ചെയ്യുന്നതിനെയാണ് ടെക്സ്ചർ പെയിന്റിങ് എന്നു പറയുന്നത്. എന്നാല്‍, സ്വന്തമായി ഭാവന ഉള്ളവര്‍ക്ക് ഇതിന്റെയൊന്നും സഹായം കൂടാതെ തന്നെ, ടെക്സ്ചർ ഡിസൈൻ സൃഷ്ടിക്കം.
അകത്തളത്തിൽ മായികലോകം സൃഷ്ടിക്കുന്ന ടെക്സ്ചർ പെയിന്റ് സാധാരണ പെയിന്റിൽ നിന്ന് അല്പം വ്യത്യസ്തമാണ്. ഇതിനായി കമ്പനികൾ പ്രത്യേകം പെയിന്റ് വിപണിയിൽ ഇറക്കുന്നുണ്ട്. തേച്ച് മിനുസപ്പെടുത്തിയ പ്രതലത്തിലാണ് സാധാരണ ടെക്സ്ചർ ചെയ്യുന്നത്. ഒരു ഭിത്തി മുഴുവനായി ടെക്സ്ചർ പെയിന്റിങ് ചെയ്യാതെ ചെറിയൊരു ഭാഗം മാത്രമായും ചെയ്യാം. ഭിത്തിയെ രണ്ട് ഭാഗമാക്കി ഒരിടത്തെ ബേസ്കോട്ട് മറുഭാഗത്ത് ടോപ് കോട്ടായും തിരിച്ചും ഡിസൈൻ ചെയ്യാന്‍ കഴിയും.
നനവ് നേരിട്ടു തട്ടുന്ന ഭിത്തികളിലൊഴികെ എല്ലായിടത്തും ടെക്സ്ചർ പെയിന്റിങ് ചെയ്യാം. കൂടാതെ, പൂക്കളുടെയോ ഇലകളുടെയോ ആകൃതിയോ മറ്റെന്തെങ്കിലും ഡിസൈനോ ഇത്തരത്തിൽ ഭിത്തിയിൽ സൃഷ്ടിക്കാം. ഒരുപാട് പണം മുടക്കിയില്ലെങ്കില്‍ പോലും സ്വന്തമായി ഭാവന ഉണ്ടെങ്കില്‍ നല്ല രീതിയില്‍ ചുമരില്‍ ചിത്രങ്ങള്‍ വരയ്ക്കാന്‍ സാധിക്കും. സാധാരണ രീതിയിലുള്ള ചിത്രങ്ങളില്‍ നിന്നും വ്യത്യസ്ഥ മാണെങ്കിലും സ്വന്തം വീടിനെ അലങ്കരിക്കാന്‍ ഇത്രയെങ്കിലും ചെയ്തില്ലെങ്കില്‍ നഷ്ടം സംഭവിക്കുന്നത് നമുക്ക് തന്നെയായിരിക്കും. അതുകൊണ്ട് ഇന്നുതന്നെ, ചുവരുകളില്‍ ചിത്രമെഴുതി തുടങ്ങാം.
Post Your Comments