Latest NewsKeralaNews

ചികിത്സാ ചിലവ് ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി സെന്‍കുമാര്‍

തിരുവനന്തപുരം: വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകി സർക്കാരിൽ നിന്ന് എട്ടുലക്ഷം രൂപ തട്ടിയെടുത്തതിന് തനിക്കെതിരേ വിജിലൻസ് അന്വേഷണം നടത്താനുള്ള നീക്കത്തിനെതിരെ മുൻ ഡി.ജി.പി ടി.പി സെൻകുമാർ രംഗത്ത്. ചികിത്സയ്ക്കായി പണം ആവശ്യപ്പെട്ടിട്ടില്ല. അർഹതപ്പെട്ട പകുതി ശമ്പളത്തിലെ അവധി ഇനംമാറ്റാനാണ് മെഡിക്കൽ റിപ്പോർട്ട് നൽകിയത്.വേദനയുണ്ടായപ്പോൾ ആയുർവേദ കോളേജിലെ ഡോ.വി.കെ.അജിത്കുമാറിനെ വീട്ടിൽ കൊണ്ടുവരികയും ഔട്ട്പേഷ്യന്റായി രജിസ്റ്റർ ചെയ്യുകയും ചെയ്‌തു.

പകുതി ശമ്പളത്തിലെ ലീവ് ബാക്കിയുണ്ടായിരുന്നു. ഇത് മാറ്റാനായാണ് മെഡിക്കൽ സർട്ടിഫിക്കറ്റുകൾ വാങ്ങിയത്. സർക്കാരിനെ കബളിപ്പിച്ച് വ്യാജരേഖയുണ്ടാക്കി പണം തട്ടാൻ ശ്രമിച്ചെന്ന ആരോപണം അസത്യമാണെന്നും സെൻകുമാർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button