Home & Garden

വീടിനു മാറ്റ് കൂട്ടാൻ  ഗോവണി; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

അകത്തളങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ പല പുതിയ പരീക്ഷണങ്ങളും നടത്താറുണ്ട്. അതിലെ പുതിയ ട്രെന്റ് ഗോവണികളില്‍ വന്ന പുതിയ ഡിസൈനുകളാണ്.സ്റീലുകളിലും തടിയിലും പണിയുന്ന ഗോവണികളില്‍ പുതിയ പുതിയ ഡിസൈനുകള്‍ ഇന്ന് വന്നുകൊണ്ടേയിരിക്കുന്നു.
സ്റ്റെയിന്‍ലെസ് സ്റീലും തടിയും ചേര്‍ന്നുള്ള കോംബിനേഷനാണ് ഗോവണികളില്‍ ലേറ്റസ്റ് ട്രെന്‍ഡ്. ഇതില്‍ സ്പൈന്‍ ഡിസൈനിംഗ് കൂടി ചേര്‍ക്കുമ്പോള്‍ ഗോവണികള്‍ക്ക് പുതിയ സ്റ്റൈല്‍ നല്‍കുന്നതിനോടൊപ്പം അകത്തളങ്ങള്‍ക്ക് മാറ്റ് കൂട്ടുകയും ചെയ്യുന്നു. ഗോവണികള്‍ക്ക് പിന്നില്‍ വരാന്ത കെട്ടുന്നത് പടികളുടെ പിന്‍ഭാഗം കാണുന്നത് ഒഴിവാക്കുന്നു. ഗോവണിക്കടിയിലെ സ്ഥലം വാഷ് ഏരിയയുമാക്കാം. അകത്തളത്തെ ആകെ ജ്വലിപ്പിക്കുന്ന ഗോവണിയാണ് റെയിലിങ്. തടിയും സ്റ്റൈയിന്‍ലസ് സ്റീലും കൊണ്ട് അതിനോഹരമായി ഡിസൈന്‍ ചെയ്യുന്ന ഗോവണിയാണിത്.
വീടിന് ഗോവണി പ്രദക്ഷിണമായി മാത്രമേ ആകാവൂ. ഒറ്റ വീട് വക്കുമ്പോള്‍ ഏറ്റവും ഉത്തമം കിഴക്കോട്ടോ, വടക്കോട്ടോ ദര്‍ശനം വരുന്ന വിധത്തില്‍ പണിയേണ്ടതാണ്. എങ്കിലും മറ്റു രണ്ടു ദിക്കുകളും അരുത് എന്നല്ല കോണ്‍ ദിക്കുകളിലേക്ക് (വിദിക്ക്) ദര്‍ശനം അരുത് അങ്ങനെയായാല്‍ ഭയം, കലഹം, ചപലത, കുലനാശം എന്നിവയാകും ഫലം.

shortlink

Related Articles

Post Your Comments

Related Articles


Back to top button