Latest NewsIndiaNews

ട്രോള്‍ ഗ്രൂപ്പ് അഡ്മിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ചു

ന്യൂഡല്‍ഹി: ട്രോള്‍ ഗ്രൂപ്പ് അഡ്മിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ചു. മതത്തെ പരിഹസിക്കുന്ന ട്രോളുകള്‍ക്കായി മീമുകള്‍ ഉണ്ടാക്കിയെന്ന് ആരോപിച്ചാണ് തട്ടിക്കൊണ്ടുപോയി മർദിച്ചത്. കൗമാരക്കാരനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഫെയ്സ്ബുക്കില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ദീപക് ശര്‍മ്മ എന്നയാളാണ് തന്റെ ഫെയ്സ്ബുക്ക് പേജില്‍ ലൈവായി പ്രദര്‍ശിപ്പിച്ചത്.

മാത്രമല്ല സമാന അനുഭവം ആയിരിക്കും തന്റെ മതത്തെ പരിഹസിച്ച് ട്രോള്‍ ഉണ്ടാക്കുന്നവര്‍ക്കെന്നും ഇയാള്‍ വീഡിയോയില്‍ ഭീഷണി മുഴക്കുന്നുണ്ട്. തന്റെ ഫോട്ടോ ഉപയോഗിച്ച് ട്രോള്‍ ഉണ്ടാക്കിയാലും മതത്തെ പരിഹസിച്ച് ട്രോള്‍ ഉണ്ടാക്കേണ്ടെന്ന് ഇയാള്‍ പറയുന്നു. കുട്ടി ഒരു ട്രോള്‍ ഗ്രൂപ്പിന്റെ അഡ്മിനാണെന്നാണ് കരുതുന്നത്. 15,000ത്തോളം പേരാണ് വീഡിയോ ഇതിനകം കണ്ടത്. ആയിരക്കണക്കിന് ഷെയറുകളും നിരവധി കമന്റുകളും വീഡിയോയ്ക്ക് കിട്ടി.

ദീപക് എന്നയാളുടെ അക്രമത്തെ പ്രകീര്‍ത്തിച്ചാണ് മതമൗലികവാദികളായ ചിലര്‍ രംഗത്തെത്തിയത്. അതേസമയം ചിലര്‍ ഇയാളുടെ പ്രവൃത്തിയെ വിമര്‍ശിച്ചും രംഗത്തെത്തി. ഇയാള്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്നും ഫെയ്സ്ബുക്കില്‍ ആവശ്യം ഉയര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button