ന്യൂ ഡൽഹി ; ഇന്ത്യൻ ക്രിക്കറ്റിലെ പേസ് ബൗളർ ലക്ഷ്മിപതി ബാലാജി അഭ്യന്തര-അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. വാര്‍ത്ത കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ ആല്‍ബര്‍ട്ട് ടൂട്ടി പാട്രിയോട്സിന്റെ ബൗളറായി ബാലാജി കളിക്കുന്നതിനിടെയാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത് ഇതോടെ ബലാജിയ്ക്ക് പകരം കര്‍ണാടകയുടെ എസ് അരവിന്ദിനെ ആല്‍ബര്‍ട്ട് ടൂട്ടി പാട്രിയോട്ട്സ് ടീമിൽ ഉൾപ്പെടുത്തി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബൗളിംഗ് പരിശീലകനായും ബാലാജി പ്രവർത്തനമനുഷ്ഠിച്ചിട്ടുണ്ട്.
“ഞാന്‍ കളിമതിയാക്കുന്നില്ല, സപ്പോട്ടിംഗ് സ്റ്റാഫ് ആയി ടീമിലുണ്ടാകും, അതിനാല്‍ തന്നെ എനിക്ക് ക്രിക്കറ്റ് മത്സരം മിസ് ചെയ്യുകയും ചെയ്യില്ല” എന്ന് ബാലാജി പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നു.
2002ല്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച ബാലാജി പിന്നീട് ഇന്ത്യന്‍ ടീമില്‍ എത്തി. എട്ട് ടെസ്റ്റുകള്‍ക്കും 30 ഏകദിനങ്ങള്‍ക്കും പുറമേ അഞ്ച് ട്വന്റി-20 മത്സരത്തിലും ബാലാജി ഇന്ത്യയ്ക്കുവേണ്ടി കളിച്ചിട്ടുണ്ട്. എട്ട് ടെസ്റ്റില്‍ നിന്നും 37.18 ശരാശരിയില്‍ 27 വിക്കറ്റും 30 ഏകദിനത്തില്‍ നിന്നും 34 വിക്കറ്റും, ടി20യില്‍ 10 അന്താരാഷ്ട്ര വിക്കറ്റുകളാണ് ബാലാജി സ്വന്തമാക്കിയിട്ടുള്ളത്. കൂടാതെ ഐപിഎല്ലില്‍ 73 മത്സരങ്ങളില്‍ നിന്ന് 76 വിക്കറ്റും ബാലാജി സ്വാത്മാക്കിയിട്ടുണ്ട്. 2004ലെ ഇന്ത്യയുടെ പാകിസ്താന് പര്യടനത്തിലായിരുന്നു ബാലാജി മികച്ച പ്രകടനം കാഴ്ച്ച വെച്ചത്.
Post Your Comments