കോഴിക്കോട്•വാട്സ് ആപ്പിലും മറ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലും തന്‍റെ പേരില്‍ വ്യാജ അശ്ലീല വീഡിയോയും ഫോട്ടോയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടി അഞ്ജു ശശി പരാതി നല്‍കി. ഒരു സ്വകാര്യ ചാനലിലെ “എം80 മൂസ” എന്ന പരമ്പരയിലൂടെ ശ്രദ്ധേയായ നടിയാണ് അഞ്ജു. എം80 മൂസയിലെ നടി എന്ന് പറഞ്ഞ് കൊണ്ടാണ് വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത്. പ്രചരിക്കുന്ന വീഡിയോയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് അഞ്ജു പറഞ്ഞു.
കോഴിക്കോട് ജില്ലാ പോലീസ് മേധാവിയ്ക്ക് നേരിട്ടാണ് പരാതി നല്‍കിയത്. പരാതി സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെയും ഷെയർ ചെയ്ത് പ്രചരിപ്പിച്ചവരെയും ഉടൻ തന്നെ കണ്ടെത്തി വേണ്ട നിയമ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് ഉറപ്പ് നൽകിയതായും അഞ്ജു അറിയിച്ചു.
ഇത്തരം ഞരമ്പ് രോഗികളായ സാമൂഹിക വിരുദ്ധരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണം അതിന് നിങ്ങളുടെ എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്ന് അഭ്യര്‍ഥിക്കുന്നതായും അഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു.
Post Your Comments