തിരുവനന്തപുരം: ഇന്ന് ബി.ജെ.പി ഹർത്താൽ. ശ്രീകാര്യം ഇടവക്കോട് ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് ഞായറാഴ്ച സംസ്ഥാന വ്യാപകകമായി ഹർത്താലിനു ബി.ജെ.പി ആഹ്വനം ചെയ്തത്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. സി.പി.എമ്മിന്റെ ഉന്മൂല നരരാഷ്ട്രീയത്തിന്റെ ഭാഗമാണ് കൊലപാതകമെന്ന് അദ്ദേഹം ആരോപിച്ചു. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ.
Post Your Comments