തിരുവനന്തപുരം: തന്റെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് നടക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ പ്രതികരണവുമായി ബിജെപി നേതാവ് വിവി രാജേഷ് രംഗത്ത്. തന്റെ സാമ്പത്തിക സ്ഥിതിയെ ക്കുറിച്ച് എന്തിങ്കിലും അറിയണം എന്നുണ്ടെങ്കിൽ നെടുമങ്ങാട് താലൂക്കിലെ കരിപ്പൂർ എന്ന സ്ഥലത്തുള്ള എന്റെ കുടുംബ പശ്ചാത്തലവും ,കൊട്ടാരക്കര താലൂക്കിലെ കടക്കലിലുള്ള എന്റെ ഭാര്യയുടെ കുടുംബ പശ്ചാത്തലവും പരിശോധിച്ചാൽ മതിയാകുമെന്ന് വിവി രാജേഷ് പറഞ്ഞു.
എന്നിട്ടും തൃപ്തി വരുന്നില്ല എങ്കിൽ നിങ്ങളുടെ കൈവശം ഉള്ള തെളിവുകൾ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ ,മറ്റ് ഏജൻസി കൾക്ക് മുന്പിലോ ഹാജരാക്കിക്കോളൂവെന്നും രാജേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഒരു പൊതു പ്രവർത്തകൻ ജീവിതത്തിൽ പാലിക്കേണ്ട സുതാര്യതയെക്കുറിച്ചു നല്ല ബോധ്യം ഉള്ളത് കൊണ്ടാണ് ലാ അക്കാഡമി പോലുള്ള വന്മരങ്ങൾക്കു മുൻപിൽ മുട്ട് മടക്കാതെ സമരം ചെയ്യുവാൻ സാധിച്ചത് .ഇനിയും പോസ്റ്റുകളുമായി വരുന്നവരോട് ,ദയവായി നിങ്ങളുടെ വാദങ്ങളെ ബലപ്പെടുത്തുന്ന തെളിവുകൾകൂടി പോസ്റ്റ് ചെയ്യുക ,വായിക്കുന്നവർക്ക് കൂടുതൽ വ്യക്തത്ത വന്നോട്ടെ ,അല്ലാതെ സ്വയം അപഹാസ്യരായി യുവത്വം പഴേക്കണ്ടെന്നും രാജേഷ് പറഞ്ഞു.
Post Your Comments