Latest NewsKeralaNews

മകളെ കാണാനില്ലെന്ന് പിതാവിന്റെ ഹേബിയസ് കോർപ്പസ് ഹർജി; പെൺകുട്ടിയെ കാണാതാകുന്നത് ഇത് രണ്ടാം തവണ

മീനങ്ങാടി: പെൺകുട്ടിയെ കാണാതായ സംഭവത്തിൽ പിതാവ് ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്തു. മീനാക്ഷി ( 18) എന്ന പെൺകുട്ടിയെ ജൂൺ ആറിനാണ് കാണാതായത്. കൊളഗപ്പാറ വട്ടത്തിമൂല പുളിക്കൽ അസമിലിനെ (20)യും കാണാതായിട്ടുണ്ട്. ഇതിനു മുമ്പും മീനാക്ഷിയെയും അസമിലിനെയും കാണാതായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് രണ്ടുപേരെയും കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കുകയും മീനാക്ഷിയെ സ്വന്തം ഇഷ്ടപ്രകാരം പോകാനും കോടതി അനുവദിച്ചിരുന്നു.

ഈ സമയം മീനാക്ഷി അസമിലിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇതിനിടെ അസമിലിന് വിവാഹ പ്രായമെത്തിയിട്ടില്ലെന്ന് കണ്ട് പെൺകുട്ടിയുടെ വീട്ടുകാർ നിയമനടപടിക്കൊരുങ്ങുന്നതിനിടെയാണ് ഇരുവരെയും കാണാതായിരിക്കുന്നത്. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ മീനങ്ങാടി പൊലീസ് അന്വേഷണം നടത്തിവരുകയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ മീനങ്ങാടി പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് എസ്.ഐ. അറിയിച്ചു. ഫോൺ: 9497980815, 04936247204, 9497935158

shortlink

Related Articles

Post Your Comments

Related Articles


Back to top button