ഈ വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുജറാത്തിൽ രണ്ട് കോൺഗ്രസ് എം.എൽ.എമാർ കൂടി ബി.ജെ.പിയിൽ ചേർന്നു. ഗുജറാത്തിലെ കോൺഗ്രസ്സിനെ പ്രതിരോധത്തിലാക്കിയാണ് എം എൽ എ മാരുടെ കൊഴിഞ്ഞു പോക്ക്. മുൻ മുഖ്യമന്ത്രി കൂടിയായ ശങ്കർ സിംഗ് വഗേല കോൺഗ്രസ് വിട്ടതിന് തൊട്ട് പിന്നാലെയാണ് ഗുജറാത്തിലെ ഈ സ്ഥിതി വിശേഷം.എം.എൽ.എമാരുടെ അപ്രതീക്ഷിത നീക്കം കോൺഗ്രസിന് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
ഗുജറാത്തിൽ നിന്നും നാമനിർദ്ദേശ പത്രിക സമർപ്പിച്ച കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയ കാര്യ ഉപദേഷ്‌ടാവ് അഹമ്മദ് പട്ടേലിന്റെ കാര്യം ഇതോടെ പരുങ്ങലിലായിരിക്കുകയാണ്. ഗുജറാത്തിൽ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിെക്കയാണ് കോൺഗ്രസിൽ നിന്ന് കൂട്ടരാജി. കോൺഗ്രസ് ചീഫ്‌വിപ്പു കൂടിയായ രജ്പുത്തായിരിക്കും പട്ടേലിനെതിരെ ബി.ജെ.പി കാർഡിൽ രാജ്യസഭയിലേക്ക് മത്സരിക്കുകയെന്നുംറിപ്പോർട്ട് ഉണ്ട്. കോൺഗ്രസിനെ വീണ്ടും പ്രതിസന്ധിയിലാക്കി കൂടുതൽ എം.എൽ.എമാർ ബി.ജെ.പിയിലേക്ക് ചേക്കേറുമെന്നാണ് വിവരം.
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ 11 കോൺഗ്രസ് എം.എൽ.എമാർ എൻ.ഡി.എ സ്ഥാനാർത്ഥി രാംനാഥ് കോവിന്ദിന് വോട്ട് ചെയ്‌തിരുന്നു. ഈ എം.എൽ.എമാരും അധികം വൈകാതെ ബി.ജെ.പിയിലേക്ക് പോകുമെന്നാണ് കരുതുന്നത്. പ്രസിദ്ധമായ പട്ടേൽ സമരവും കെജ്‌രിവാളിന്റെ എഫക്ടുമൊന്നും നിലം തൊടാതെ പോകുന്ന സ്ഥിതിയാണ് ഗുജറാത്തിൽ.
ഗുജറാത്തിന്റെ മണ്ണ് ബിജെപിക്ക് തന്നെയെന്ന് വിളിച്ചോതുന്ന തരത്തിലാണ് കാര്യങ്ങൾ. ഇതിനിടെ എം എൽ എ മാറി ബിജെപി തട്ടിയെടുക്കുന്നെന്നാരോപിച്ചു പ്രതിപക്ഷം ലോകസഭയിൽ ബഹളം വെച്ചു . ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പു കമ്മീഷനെയാണ് സമീപിക്കെണ്ടതെന്നു സഭ അറിയിച്ചു. ഇതേ തുർന്നുണ്ടായ പ്രതിപക്ഷ ബഹളത്തെ തുടർന്നു രാജ്യസഭ നിർത്തിവച്ചു.
Post Your Comments