കാന്‍ബറ: ചൈനയ്ക്കെതിരെയുള്ള അമേരിക്കയുടെ ആണവാക്രമണം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഒരൊറ്റ ഉത്തരവിന് അകലെ. ട്രംപ് ഉത്തരവിട്ടാല്‍ ഒട്ടും മടിക്കാതെ തന്നെ ചൈനയ്ക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് യുഎസ് പസഫിക് കമാന്‍ഡര്‍ അഡ്മിറല്‍ സ്കോട്ട് സ്വിഫ്റ്റ് വ്യക്തമാക്കി. ഇത് മാത്രമല്ല തന്റെ കമാന്‍ഡന്‍ ഇന്‍ ചീഫിനോടുള്ള കടമ മറക്കരുതെന്ന് സൈനികരോട് ആവശ്യപ്പെടുകയും ചെയ്തു സ്വിഫ്റ്റ്. ഭരണഘടയെ എതിര്‍ക്കുന്ന ശക്തികളെ എന്ത് വിലകൊടുത്തും ചെറുക്കുമെന്നും, പ്രസിഡന്റിനെയും, മുതിര്‍ന്ന ഉദ്യോഗസ്ഥരെ അനുസരിക്കും എന്നാണ് എല്ലാ സൈനികരും എടുക്കുന്ന പ്രതിജ്ഞ. അത് നിറവേറ്റുമെന്നും സ്കോട്ട് പറഞ്ഞു.
ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റി സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓസ്ട്രേലിയന്‍ കടലില്‍ യുഎസും ഏസ്ട്രേലിയയും സംയുക്തമായി നടത്തുന്ന സൈനികാഭ്യസത്തോട് അനുബന്ധിച്ചാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. 36 യുദ്ധക്കപ്പലുകള്‍, 220 വിമാനങ്ങള്‍, 33,000 സൈനികര്‍ എന്നിവയാണ് ബിനിയല് താലിസ്മാന്‍ സബര്‍ എക്സര്‍സൈസില്‍ പങ്കെടുക്കുന്നത്. ഈ അഭ്യാസത്തെ ശ്രദ്ധയോടെ വീക്ഷിക്കുകയാണ് ചൈന.
തര്‍ക്കത്തിലുള്ള കിഴക്കന്‍ ചൈനാ കടലിന് മുകളില്‍ പറക്കുകയായിരുന്ന യുഎസ് നാവികസേനാ വിമാനത്തെ ചൈനയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസം ആകാശത്തുവെച്ച് തടഞ്ഞിരുന്നു. യുഎസ് വിമാനം ഒഴിഞ്ഞു മാറിയതോടെയാണ് കൂട്ടിയിടി ഒഴിവായത്. ചൈനയുടെ ഈ നടപടിയില്‍ അതൃപ്തിയുണ്ട് അമേരിക്കയ്ക്ക്.
Post Your Comments