ന്യൂഡൽഹി: ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് ഭാര്യ ഭർത്താവിനെതിരയായ പരാതിയിൽ ഉടൻ അറസ്റ്റ് പാടില്ലെന്നു സുപ്രീം കോടതി. ഭർത്താവിനു എതിരെ മാത്രമല്ല ഭർതൃവീട്ടുകാർക്കുമെതിരേ നൽകുന്ന പരാതിയിൽ ഉടനടി അറസ്റ്റ് പാടില്ലെന്നും കോടതി പറഞ്ഞു. ഇത്തരം കേസുകൾ ആദ്യം ജില്ലാ തലത്തിൽ രൂപീകരിക്കുന്ന കുടുംബക്ഷേമ സമിതികൾ പരിശോധിക്കണം. അതിനു ശേഷം മാത്രമേ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോകാൻ പാടുള്ളൂ. ഇത് ക്രിമിനിൽ നിയമത്തിന്റെ ദുരുപയോഗം തടയാൻ വേണ്ടിയാണ്. ഐപിസി 498 എ ഉൾപ്പെടുത്തിയിരിക്കുന്നതു ദുരുപയോഗം ചെയ്യുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസുമാരായ എ.കെ. ഗോയൽ, യു.യു. ലളിത് എന്നിവരുടെ ബെഞ്ചിന്റെ ഈ സുപ്രധാന ഉത്തരവ്.
അന്വേഷണ ഉദ്യോഗസ്ഥരും കോടതികളും ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കേസുകളിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് മാർഗനിർദേശവും കോടതി പുറപ്പെടുവിച്ചു. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനത്തെ തുടർന്ന് സ്ത്രീകൾ കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ സംഭവിച്ചാൽ സ്വീകരിക്കേണ്ട നടപടിയായാണ് ഗാർഹിക പീഡനം തടയുന്ന നിയമത്തിൽ ക്രിമനൽ നടപടി ചട്ടം ഉൾപ്പെടുത്തിയത്. പക്ഷേ ഈ നിയമത്തിലെ വ്യവസ്ഥകൾ പലപ്പോഴും ദുരുപയോഗം ചെയുന്നുണ്ട്. സ്ത്രീകൾ ഗാർഹിക പീഡനം ആരോപിച്ച് പരാതി നൽകിയാലുടൻ അറസ്റ്റ് നടത്തുന്നതാണ് ഇത്തരം കേസുകളിൽ പതിവായി സംഭവിക്കുന്നത്. ഇതു കാരണം വ്യാജമായി പരാതി നൽകുന്നതും വർധിക്കുന്നുണ്ട്. ഇത്തരം ദുരുപയോഗങ്ങൾ തടയാനാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്.
Post Your Comments