Latest NewsKerala

അവതാര്‍ ജ്വല്ലറി ഉടമയുടെ ഭാര്യ അറസ്റ്റില്‍

കൊച്ചി: അവതാര്‍ ജ്വല്ലറി ഉടമയുടെ ഭാര്യയെ അറസ്റ്റ് ചെയ്തു. 12 കോടി രൂപയുടെ ആഭരണങ്ങള്‍ കടത്തിക്കൊണ്ടുപോയി തട്ടിപ്പു നടത്തിയെന്ന കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഫൗസിയ അബ്ദുല്ലയാണ് അറസ്റ്റിലായത്. പെരുമ്പാവൂരിലെ ഒരു ജ്വല്ലറി ഏറ്റെടുത്തു നടത്താമെന്നു കരാറൊപ്പിട്ട ശേഷം ജ്വല്ലറിയിലുണ്ടായിരുന്ന 12 കോടിയുടെ ആഭരണങ്ങള്‍ കടത്തിക്കൊണ്ടുപോയി തട്ടിപ്പു നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

സംഭവവുമായി ബന്ധപ്പെട്ട് അവതാര്‍ ഉടമ ഒ. അബ്ദുല്ലയെ നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. രണ്ടും മൂന്നും പ്രതികളായ ഫൗസിയയും മകന്‍ ഫാരിസും ഗള്‍ഫിലേക്കു മുങ്ങിയതിനാല്‍ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. രണ്ടാഴ്ച മുന്‍പു മുന്‍കൂര്‍ജാമ്യം എടുത്തശേഷം ഇരുവരും കേരളത്തിലേക്കെത്തുകയായിരുന്നു. എയര്‍പോര്‍ട്ടില്‍വെച്ച് എമിഗ്രേഷന്‍ വിഭാഗമാണ് അറസ്റ്റു ചെയ്തിരുന്നു.

മുന്‍കൂര്‍ ജാമ്യം ഹാജരാക്കി ഇരുവരും അന്നു രക്ഷപ്പെട്ടെങ്കിലും പരാതിക്കാരനായ പെരുമ്പാവൂര്‍ ഫഫാസ് ഗോള്‍ഡ് ഉടമ സലിം കോടതിയെ സമീപിച്ചു. കോടതി മുന്‍കൂര്‍ ജാമ്യം റദ്ദാക്കി. തുടര്‍ന്നാണു ചാവക്കാട് എടക്കഴിയൂരിലെ വീട്ടില്‍നിന്നു പെരുമ്പാവൂര്‍ പോലീസ് ഫൗസിയയെ അറസ്റ്റു ചെയ്തത്. മകന്‍ ഫാരിസിനെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. ഒളിവിലാണെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button