ന്യൂഡല്‍ഹി: ഫ്രീചാര്‍ജ്ജ് ആപ്ലിക്കേഷന്‍ ഇനി ആക്‌സിസ് ബാങ്കിന് സ്വന്തം. ഇതിനായി ആക്‌സിസ് ബാങ്കും സ്‌നാപ്പ്ഡീലും കരാറില്‍ ഒപ്പുവെച്ചു. പേയ്‌മെന്റ് വാലറ്റ് ഫ്രീ ചാര്‍ജ്ജിനെ 385 കോടി രൂപയ്ക്ക് കൈമാറാനാണ് ആക്‌സിസ് ബാങ്കും ഇ കൊമേഴ്‌സ് കമ്പനി സ്‌നാപ്പ്ഡീലും തമ്മില്‍ കരാര്‍ ഒപ്പുവെച്ചത്.
രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിക്കുന്നുണ്ടെന്നും ആക്‌സിസ് ബാങ്ക് അധികൃതര്‍ പറയുന്നു. രണ്ട് മാസത്തിനുള്ളില്‍ റെഗുലേറ്ററി ക്ലിയറന്‍സ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ആക്‌സിസ് ബാങ്ക് ഫ്രീചാര്‍ജ്ജിനെ ഏറ്റെടുക്കുന്നത് ബാങ്കിന്റെ ഉപയോക്താക്കളുടെ എണ്ണം ഇരട്ടിയാക്കുമെന്നും കരുതുന്നുണ്ട്. ഇതോടെ വാലറ്റ് ബിസിനസില്‍ കാര്യമായി ശ്രദ്ധകേന്ദ്രീകരിക്കാനാണ് ബാങ്കിന്റെ നീക്കം.
നേരത്തെ സ്‌നാപ്പ്ഡീല്‍ 2,500 കോടി രൂപയ്ക്കാണ് ഗുഡ്ഗാവ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കമ്പനിയില്‍ നിന്ന് ഫ്രീചാര്‍ജ്ജിനെ സ്വന്തമാക്കുന്നത്.
കഴിഞ്ഞ ഒരു വര്‍ഷമായി ഫണ്ട് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന സ്‌നാപ്പ്ഡീല്‍ മാനേജ്‌മെന്റ് വിവിധ കമ്പനികളുമായി ഫ്രീചാര്‍ജ് വിദേശനിക്ഷേപം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ആലിബാബയുടെ പേടിഎമ്മും ആമസോണും ഫ്രീചാര്‍ജ്ജിനെ സ്വന്തമാക്കാന്‍ ശ്രമം നടത്തിയിരുന്നു. ഫ്രീ ചാര്‍ജ്ജിനെ വാങ്ങുന്നത് ആക്‌സിസ് ബാങ്കിന്റെ ഡിജിറ്റല്‍ പണമിടപാടുകളുടെ അടിത്തറ ശക്തിപ്പെടുത്താന്‍ സഹായിക്കും.
Post Your Comments