ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് സമിതിയിൽ മാറ്റങ്ങൾ നിർദ്ദേശിച്ച ലോധ കമ്മിറ്റിയുടെ തീരുമാനങ്ങൾ ബി.സി.സി.ഐ നടപ്പിലാക്കാനൊരുങ്ങുന്നു. ബി.സി.സി.ഐ യോഗത്തിനുശേഷം താത്കാലിക സെക്രട്ടറി അമിതാഭ് ചൗധരിയാണ് ഇക്കാര്യം പറഞ്ഞത്. പക്ഷെ നടപ്പാക്കാൻ ബുദ്ധിമുട്ടുള്ള 5 നിർദേശങ്ങൾ നടപ്പാക്കില്ല എന്നും യോഗത്തിൽ തീരുമാനമായി.
ബി.സി.സി.ഐ അംഗങ്ങളുടെ പ്രായം 70 വയസായി നിജപ്പെടുത്തുക, നിശ്ചിത കാലയളവ് പൂർത്തിയായവർക്ക് ഇടവേള നൽകുക, ഒരു സംസ്ഥാനത്തിന് ഒരു വോട്ട് എന്നീ നിബന്ധനകളിലാണ് ബി.സി.സി.ഐക്ക് കടുത്ത എതിർപ്പ് ഇത് കൂടാതെ സെലക്ടർമാരുടെ എണ്ണം ചുരുക്കുക എന്ന നിർദ്ദേശവും ബിസിസിഐ അംഗീകരിച്ചില്ല. 2016ൽ ആണ് ലോധ കമ്മിറ്റി റിപ്പോർട്ട് കോടതിയിൽ വരുന്നത്. റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ 6 മാസം സമയം അനുവദിച്ചില്ലെങ്കിലും ബി.സി.സി.ഐ ഇതുവരെ മറുപടി നൽകിയിട്ടില്ല.
Post Your Comments