കുറ്റവാളികളെയും നിയമ ലംഘകരെയും പിടികൂടാന്‍ ദുബായ് പോലീസിനെ സഹായിക്കാന്‍ ഇനി റോബോ കാറുകളും. ഒ-ആര്‍3 എന്ന് പേരുള്ള ഈ റോബോ കാറില്‍ നാല് പാടും നോക്കിക്കാണുന്നതിനായി 360 ഡിഗ്രി ക്യാമറയാണ് ഘടിപ്പിച്ചിരിക്കുന്നത്. വാണ്ടഡ് ക്രിമിനലുകളെയും സ്ഥിരം കുറ്റവാളികളെയും സ്‌കാന്‍ ചെയ്ത് തിരിച്ചറിയുന്നതിനും ഈ ക്യാമറ സഹായിക്കും. സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോബോട്ടിക്‌സ് സ്റ്റാര്‍ട്ട്അപ്പായ ഓട്‌സോ ഡിജിറ്റലാണ് ഒ-ആര്‍3 നിര്‍മ്മിച്ചത്.
പോലീസിന്റെ സഹായമില്ലാതെ തെരുവുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പു വരുത്താന്‍ റോബോ കാറിന് കഴിയും. റോബോ കാറുകള്‍ വരുന്നതോടെ മനുഷ്യ പോലീസിന്റെ ജോലി ഭാരം കുറയ്ക്കാന്‍ കഴിയും.
Post Your Comments