പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ വിചിത്ര വാദവുമായി മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ അഡ്വക്കേറ്റ് ബി എ ആളൂര്‍ രംഗത്ത്. കഴിഞ്ഞ മൂന്നു തവണ സുനിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചിരുന്ന അവസരത്തില്‍ ആളൂര്‍ കോടതിയില്‍ എത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു. മൂന്നു തവണയാണ് ഇങ്ങനെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. . ഒടുവില്‍ ചൊവ്വാഴ്ചയാണ് ആളൂര്‍ കോടതിയില്‍ ഹാജരായത്.
കേസ് വാദിക്കാന്‍ കോടതി അനുവദിച്ചതില്‍ കൂടുതല്‍ സമയം ആളൂര്‍ എടുത്തു. ഇത് പ്രോസിക്യൂഷന്‍ എതിര്‍ത്തു. തുടര്‍ന്ന് കോടതി പ്രോസിക്യൂഷന് വാദിക്കാന്‍ അനുവാദം നല്‍കി. ഈ നടപടിയെ ആളൂര്‍ ചോദ്യം ചെയ്തു. മറ്റ് കേസുകള്‍ പരിഗണിക്കാനുണ്ടെന്ന് നിലപാട് കോടതി ആളൂരിനെ അറിയിച്ചു. അതു കൊണ്ടാണ് പ്രോസിക്യൂഷനു അവസരം നല്‍കിയത് എന്നും കോടതി പറഞ്ഞു. കഴിഞ്ഞ മൂന്നു ദിവസം താന്‍ നല്‍കിയില്ലേ എന്നും, അന്നു കേസുകള്‍ പരിഗണിക്കാമായിരുന്നില്ലേ എന്നുമാണ് ആളൂര്‍ കോടതിയോട് ചോദിച്ചു. ആളൂരിന്റെ ഈ നടപടിയെ കോടതി ശാസിച്ചു.
Post Your Comments