രാജ്യത്തെ ട്രക്ക് ഡ്രൈവർമാർക്ക് ഒരു ആശ്വാസ വാർത്ത. ഡിസംബർ 31നകം ട്രക്കുകളിലെ ഡ്രൈവർ കാബിൻ ശീതീകരിക്കണമെന്ന് കേന്ദ്ര സർക്കാർ. റോഡ് അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഇത് നിര്‍ബ്ബന്ധമാക്കുന്നത്. റോഡ് അപകടങ്ങളിൽപ്പെട്ട് ഓരോ വര്‍ഷവും ഒന്നര ലക്ഷത്തോളം പേർ മരിക്കുന്നുണ്ടെന്നും ഒപ്പം മൂന്നു ലക്ഷത്തോളം പേർക്ക് പരുക്കേൽക്കുന്നുണ്ടെന്നും കണക്കുകള്‍ ചൂണ്ടി കാട്ടുന്നു.
2017 ഏപ്രിൽ ഒന്നു മുതൽ എൻ ടു, എൻ ത്രീ വിഭാഗങ്ങളിൽപെടുന്ന ചരക്കു വാഹനങ്ങൾക്ക് മുതൽ ശീതീകരിച്ച കാബിൻ ഉറപ്പാക്കണമെന്നാണ് കേന്ദ്ര സർക്കാർ നേരത്തെ നിർദേശിച്ചിരുന്നതെന്നും എന്നാൽ കാബിൻ ശീതീകരിക്കാനുള്ള കാലപരിധി ഡിസംബർ 31 വരെ ദീർഘിപ്പിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്നും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ, കപ്പൽ ഗതാഗത സഹമന്ത്രി മൻസുഖ് ലാൽ മാണ്ഡവ്യ രാജ്യസഭയിൽ രേഖാമൂലം അറിയിച്ചു.
Post Your Comments