തിരുവനന്തപുരം: രാജ്യത്ത് നിര്‍മ്മിക്കുന്ന എല്ലാ ട്രക്കുകളിലും 2025 ഒക്ടോബര്‍ ഒന്ന് മുതല്‍ ഡ്രൈവിംഗ് കാബിനില്‍ എസി നിര്‍ബന്ധമായിരിക്കണമെന്ന് ഉത്തരവ്. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. 3.5 ടണ്‍ മുതല്‍ 12 ടണ്‍ വരെ ഭാരമുള്ള എന്‍2 വിഭാഗത്തിലുള്ള ട്രക്കുകള്‍ക്കും 12 ടണ്ണിന് മുകളില്‍ ഭാരമുള്ള എന്‍3 ട്രക്കുകള്‍ക്കുമാണ് ഉത്തരവ് ബാധകമാവുക.
Read Also: ‘മന്ത്രിമാരെ മാത്രമല്ല, ജനങ്ങളെയും സംരക്ഷിക്കണം’: പോലീസിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി
കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടായേക്കാവുന്ന ശാരീരിക അസ്വസ്ഥതകളും ക്ഷീണവും കുറയ്ക്കുന്നതിലൂടെ ഡ്രൈവര്‍മാരുടെ ശ്രദ്ധ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. ഇതിലൂടെ ഹൈവേകളിലെ അപകട സാധ്യത ഒരു പരിധി വരെ കുറയ്ക്കാനാകുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
കാബിനില്‍ എയര്‍ കണ്ടീഷനിംഗ് സംവിധാനം ഘടിപ്പിച്ചിരിക്കുന്നത് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണോ എന്നുള്ളത് പരിശോധിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. ദീര്‍ഘദൂരം സഞ്ചരിക്കാനുള്ള ട്രക്കുകളില്‍ ഡ്രൈവര്‍മാര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
Post Your Comments