കൊച്ചി: തമിഴ്നാട് കൃഷ്ണഗിരിയില്‍ മലയാളി ട്രക്ക് ഡ്രൈവര്‍ കുത്തേറ്റു മരിച്ചു. നെടുമ്പാശ്ശേരി സ്വദേശി ഏലിയാസ് (41) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഹൈവേ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന സംഘമാണ് ആക്രമിച്ചതെന്നാണ് സൂചന.
Read Also: വടക്കന്‍ കേരളത്തില്‍ കനത്ത മഴ: വ്യാപക നാശനഷ്ടം, ചുഴലിക്കാറ്റില്‍ 7 വീടുകള്‍ തകര്‍ന്നു
പുലര്‍ച്ചെ അഞ്ച് മണിയോടെ തൊട്ടടുത്തുള്ള ഹോട്ടലിന്റെ സെക്യൂരിറ്റി ജീവനക്കാരനാണ് മൃതദേഹം കണ്ടത്. ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് ട്രക്കുമായി പോവുന്നതിനിടെയാണ് ആക്രമണം.
മൃതദേഹം കൃഷ്ണഗിരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
Post Your Comments