CinemaLatest NewsMovie SongsBollywoodEntertainmentKollywoodMovie Gossips

കട്ടപ്പയ്ക്ക് വെല്ലുവിളിയായി സത്യരാജിന്റെ മറ്റൊരു വേഷം!!

ഇന്ത്യന്‍ സിനിമാ മേഖലയില്‍ വിസ്മയമായി മാറിയ ചിത്രമാണ് ബാഹുബലി. ചിത്രത്തില്‍ സത്യരാജ് അഭിനയിച്ച അഭിനയിച്ച കട്ടപ്പ പ്രേക്ഷക പ്രീതി നേടിയിരുന്നു. എന്നാല്‍ കട്ടപ്പയ്ക്ക് വെല്ലുവിളിയാകുന്ന മറ്റൊരു വേഷവുമായി വീണ്ടും എത്തുകയാണ് സത്യരാജ്.

സുന്ദര്‍ സിയുടെ സംവിധാന മികവില്‍ 150 കോടിയില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘സംഘമിത്ര’. ബാഹുബലിക്ക് ശേഷം സത്യരാജിന് ലഭിക്കുന്ന മികവുറ്റ കഥാപാത്രമായിരിക്കും സംഘമിത്രയിലേത്. ബാഹുബലിയെ പോലെ രണ്ട് ഘട്ടങ്ങളായിതന്നെയാണ് ഈ ചിത്രത്തിന്റയും ചിത്രീകരണം. രണ്ട് ഘട്ടങ്ങളായി ചിത്രീകരിക്കുന്ന സംഘമിത്രയില്‍ ആദ്യ ഭാഗത്തില്‍ ആര്യയും , രണ്ടാംഭാഗത്തില്‍ ജയം രവിയുമാണ് നായകന്മാര്‍.

എ.ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ചിത്രത്തിന്റെ ഒരു ഗാനം പൂര്‍ത്തിയായി. തെലുങ്ക്, ഹിന്ദി ഭാഷകളിലായിരിക്കും ചിത്രം നിര്‍മ്മിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button