
ഹൈദരാബാദ്: ബാഹുബലി താരം റാണാ ദഗ്ഗുബാട്ടിയടക്കം തെലുഗു സിനിമയുമായി ബന്ധപ്പെട്ട 12 പേരെ മയക്കുമരുന്നു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്(ഇ.ഡി) ചോദ്യം ചെയ്യും. നാലുവര്‍ഷം പഴക്കമുള്ള മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ഇവരെ ചോദ്യം ചെയ്യുന്നത്.
നടി രാകുല്‍ പ്രീത് സിങ്ങിനോട് സെപ്‌റ്റംബര്‍ ആറിനും റാണയോട് എട്ടിനും നടന്‍ രവി തേജയോട് ഒന്‍പതിനും ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംവിധായകന്‍ പുരി ജഗന്നാഥ് സെപ്‌റ്റംബര്‍ 31-ന് ഹാജരാകണം. അതേസമയം രാകുല്‍ പ്രീത് സിങ്, റാണാ, രവി തേജ, പുരി ജഗനാഥ് എന്നിവരെ ഇതുവരെ കേസില്‍ പ്രതിചേര്‍ത്തിട്ടില്ല.
മുപ്പതുലക്ഷം വിലവരുന്ന മയക്കുമരുന്ന് 2017-ലാണ് തെലങ്കാന എക്‌സൈസ് വകുപ്പ് പിടിച്ചെടുക്കുന്നത്. ഇതിനു പിന്നാലെ 12 കേസുകളും രജിസ്‌റ്റര്‍ ചെയ്‌തിരുന്നു. 11 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കേസുകളുടെ അടിസ്‌ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ നടന്നോയെന്ന അന്വേഷണം ഇ.ഡി ആരംഭിച്ചത്.
Post Your Comments