തിരുവനന്തപുരം: 2017-2018 വര്‍ഷത്തെ സ്വാശ്രയ മെഡിക്കല്‍/ ദന്തല്‍ പ്രവേശന ഫീസ് പ്രസിദ്ധീകരിച്ചു. ബി.ഡി.എസിന് 15 ശതമാനം സീറ്റുകളില്‍ 2.9 ലക്ഷം രൂപയും 15 ശതമാനം എന്‍.ആര്‍.ഐ സീറ്റുകളില്‍ 6 ലക്ഷം രൂപയും എം.ബി.ബി.എസിന് 85 ശതമാനം സീറ്റുകളില്‍ 5 ലക്ഷം രൂപയും 15 ശതമാനം എന്‍.ആര്‍.ഐ സീറ്റുകളില്‍ 20 ലക്ഷം രൂപയുമാണ് ഫീസ്.
എം.ഇ.എസ് മെഡിക്കല്‍ കോളേജ് പെരിന്തല്‍മണ്ണ, മലപ്പുറം, ഡോ.സോമര്‍വെല്‍ സി.എസ്.ഐ മെഡിക്കല്‍ കോളേജ്, കാരക്കോണംഎന്നീ കോളേജുകള്‍ മുഴുവന്‍ ഫീസ് തുകയും അലോട്ട്മെന്റ് പ്രകാരം പ്രവേശനം നേടുന്നതിനുള്ള അവസാന തീയതിക്ക് മുൻപ് അടയ്ക്കണം. അതേസമയം സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കണ്ണൂര്‍ പരിയാരം ഡെന്റല്‍ കോളേജ്, പരിയാരം, അക്കാഡമി ഓഫ് മെഡിക്കല്‍ സയന്‍സ്, കണ്ണൂര്‍ തുടങ്ങിയവ സര്‍ക്കാരുമായി മുന്‍വര്‍ഷത്തെ ഫീസ് നിരക്ക് തന്നെ തുടരുന്നത് സംബന്ധിച്ച് ധാരണയിലെത്തിയിട്ടുണ്ട്.
Post Your Comments