പാലക്കാട്: ജൻ ഔഷധി കോഴയിലും കേരള ബി.ജെ.പി നേതാക്കൾ. സാധാരണക്കാർക്കു കുറഞ്ഞ വിലയിൽ മരുന്നുകൾ ലഭ്യമാക്കാനുള്ള പ്രധാനമന്ത്രിയുടെ പദ്ധതിയാണ് ജൻഔഷധി. ഈ പദ്ധതിയുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു നടന്ന ക്രമക്കേടുകളെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടന്വേഷിക്കുന്നു. ബി.ജെ.പിയുടെ രണ്ട് സംസ്ഥാന നേതാക്കളാണ് ക്രമക്കേടിന് ഒത്താശ ചെയ്തതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.
ബി.ജെ.പിക്ക് കീഴില്‍ ജന്‍ഒൗഷധി ഷോപ്പുകളുടെ നടത്തിപ്പിന് രൂപവത്കരിച്ച സൊസൈറ്റിയുടെ മറവിലും വന്‍ ക്രമക്കേട് അരങ്ങേറി. മെഡിക്കല്‍ കോളജ് കോഴയുമായി ബന്ധപ്പെട്ട് അന്വേഷണ കമീഷനായി നിയോഗിക്കപ്പെട്ട ഒരു നേതാവ് മാനദണ്ഡം മറികടന്ന് ജന്‍ഒൗഷധി ഷോപ്പിന് അംഗീകാരം നേടിയെടുത്തതായി സൂചന ലഭിച്ചു. പാര്‍ട്ടി നോമിനിയായ ഒരു കരാര്‍ ജീവനക്കാരി നാല് തെക്കന്‍ ജില്ലകളില്‍ ഷോപ്പുടമകളില്നിന്ന് വന്‍തോതില്‍ പണപ്പിരിവ് നടത്തിയതായും ആരോപണമുയര്‍ന്നിട്ടുണ്ട്.
ജന്‍ഒൗഷധി ഷോപ്പുകളുടെ നടത്തിപ്പിനായി രൂപവത്കരിച്ച സൊസൈറ്റിക്ക് കീഴില്‍ വിവിധ ജില്ലകളിലായി 25 ഷോപ്പുകള്‍ തുറക്കുകയും 120 ഷോപ്പുകളുടെ അംഗീകാരം നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. സൊസൈറ്റി നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതിയാണ് ബി.ജെ.പി-ആര്.എസ്.എസ് നേതൃത്വത്തിന് ലഭിച്ചത്. മലപ്പുറത്ത് പാര്‍ട്ടി ജില്ല നേതാവിനോടുപോലും ഷോപ്പനുവദിക്കാന് പണം ചോദിച്ചതായി പരാതിയുണ്ട്.
സ്റ്റോർ അനുവദിക്കൽ, മരുന്നു വിതരണം എന്നിവ ഉൾപ്പെടെ മുഴുവൻ ക്രമക്കേടുകൾ അന്വേഷിക്കാനും പദ്ധതിയെക്കുറിച്ചു ജനങ്ങൾക്ക് അറിവു നൽകാൻ സ്വീകരിക്കേണ്ട നടപടി നിർദേശിക്കാനും ഫാർമസ്യൂട്ടിക്കൽ വകുപ്പു സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
മാരകരോഗങ്ങൾക്കുള്ള വിലകൂടിയ മരുന്നുകൾ ഉൾപ്പെടെയുള്ളവ കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് ജൻഔഷധി പദ്ധതി ആരംഭിച്ചത്. കെമിക്കൽ ആൻഡ് ഫെർട്ടിലൈസർ മന്ത്രാലയത്തിനു കീഴിലുള്ള ബ്യൂറോ ഒാഫ് പബ്ലിക് ഫാർമ (ബിപിപി) ആണു നോഡൽ ഏജൻസി. കേരളത്തിൽ 300 ജൻഔഷധി ഷോപ്പുകൾ തുറന്നതായാണു മന്ത്രാലയത്തിനു നൽകിയ റിപ്പോർട്ടെങ്കിലും മരുന്നു ലഭ്യമാക്കാത്തതിനെ തുടർന്നു ചിലതു പൂട്ടി.
Post Your Comments