ബെര്‍ലിന്‍: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയില്‍ ചേര്‍ന്ന ജര്‍മന്‍ കൗമാരക്കാരിക്ക് ഒടുവിൽ പശ്ചാത്താപം. ഐഎസില്‍ ചേര്‍ന്നതില്‍ ഖേദം പ്രകടിപ്പിച്ചതും വീട്ടിലേക്ക് തിരിച്ചെത്താനുള്ള ആഗ്രഹം അറിയിച്ചതും ഇറാഖില്‍ തടവില്‍ കഴിയുന്ന ലിന്‍ഡ ഡബ്ല്യു എന്ന പെണ്‍കുട്ടിയാണ്. കഴിഞ്ഞ വര്‍ഷം പതിനാറുകാരി ഉള്‍പ്പടെ നാല് ജര്‍മന്‍ സ്ത്രീകളാണ് ഐഎസില്‍ ചേര്‍ന്നത്.
ലിന്‍ഡ തനിക്ക് കുടുംബത്തെ കാണുന്നതിനായി കോണ്‍സുലര്‍ സഹായം ആവശ്യപ്പെട്ടിരിക്കുകയാണെന്നാണ് ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലിന്‍ഡ് കോണ്‍സുലര്‍ സഹായം തേടിയെന്നുള്ള വാര്‍ത്ത ജര്‍മന്‍ സീനിയര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ലോറന്‍സ് ഹാസെ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ബാഗ്ദാദിലെ ഒരു സൈനിക കോംപ്ലക്‌സില്‍ ജര്‍മന്‍ മാധ്യമങ്ങളായ എന്‍ഡിആറും ഡബ്ല്യുഡിആറും ലിന്‍ഡയുമായി അഭിമുഖം നടത്തിയിരുന്നു. യുദ്ധവും ആയുധങ്ങളും ഇല്ലാത്ത ഒരിടത്തേക്ക് ഞാന്‍ പോകാന്‍ ആഗ്രഹിക്കുന്നു. എനിക്ക് വീട്ടിലേക്ക് പോയി എന്റെ കുടുംബത്തെ ഒന്ന് കാണണമെന്നും ലിന്‍ഡ പറഞ്ഞതായി ഈ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
Post Your Comments