ന്യൂഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ ഇന്ത്യയുമായി ഗൗരവതരമായ ചര്‍ച്ചകള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് ചൈന. സിക്കിം അതിര്‍ത്തിയിലെ ദോക് ലാ മേഖലയില്‍ നിന്നും ഇന്ത്യന്‍ സൈന്യം പിന്മാറിയാല്‍ മാത്രമേ ഇരു രാജ്യങ്ങളും തമ്മില്‍ ശരിയായ രീതിയിലുള്ള ചര്‍ച്ച നടക്കൂവെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലൂ കാങ്ങ് പറഞ്ഞു. പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇരു രാജ്യങ്ങള്‍ തമ്മില്‍ മികച്ച നയതന്ത്ര ബന്ധമാണ് ഉള്ളത്.
അതിര്‍ത്തിയില്‍ സമാധാനം വേണമെന്ന് ചൈനയും ആഗ്രഹിക്കുന്നു. എന്നാല്‍ പരമാധികാരത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തങ്ങള്‍ തയ്യാറല്ലെന്നും ലൂ കാങ്ങ് വ്യക്തമാക്കി. ഇന്ത്യന്‍ വിദേശകാര്യ ഉപദേഷ്ടാവ് അജിത് ദോവല്‍ചൈനീസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
Post Your Comments