തിരുവനന്തപുരം ; മെഡിക്കല്‍ കോളേജ് അഴിമതിയോടെ ബിജെപിയ്ക്കുള്ളിലെ ഗ്രൂപ്പ് പോര് പുതിയ തലത്തിലേക്കാണ് ഉയരുന്നത്. കോഴ ഇടപാടില്‍ ഉന്നത നേതൃത്വത്തിനും പങ്കുണ്ട്. അതു വെളിച്ചത്ത് കൊണ്ട് വരുന്നതിനു പകരം വാര്‍ത്ത പുറത്തു വിട്ടവരെ മാത്രം ടാര്‍ഗറ്റ് ചെയ്യുന്നത് വെച്ച് പൊറുപ്പിക്കാനാകില്ല എന്നാണ് മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി മുരളീധര വിഭാഗത്തിന്‍റെ നിലപാട്. അത്തരം നടപടികളുമായി മുന്നോട്ട് പോകുകയാണെങ്കില്‍ മറ്റു പല അഴിമതി കഥകളും പുറത്തു വിടുമെന്ന് ഈ വിഭാഗം ഭീഷണി മുഴക്കുന്നു. ഇതോടെ തിരുവനന്തപുരം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ വേണ്ടി വി.മുരളീധരന്‍ സ്വമേധയാ നടത്തിയിരുന്ന നീക്കങ്ങള്‍ക്ക് കൂടി ഇത് തിരിച്ചടിയായി മാറി.
കഴിഞ്ഞ മാസം പനി മരണങ്ങള്‍ക്കെതിരെ യുവമോര്‍ച്ച സംഘടിപ്പിച്ച മാര്‍ച്ച് വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നത് തടയാന്‍ എം ടി രമേശിനു മേല്‍ക്കോയ്മയുള്ള തിരുവനന്തപുരം ജില്ലാ ഘടകം പരമാവധി ശ്രമിച്ചിരുന്നു. അതോടെയാണ് രമേശിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുവാന്‍ ഉതകുന്ന അഴിമതിക്കഥ പുറത്താക്കുവാന്‍ അണിയറയില്‍ നീക്കങ്ങള്‍ ആരംഭിച്ചതെന്ന് എം ടി രമേശിന്റെ അടുത്ത വൃത്തങ്ങളില്‍ നിന്നും അറിയുന്നത്. അതോടൊപ്പം തന്നെ ഇവിടെ കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന കണക്കുകൂട്ടലിലാണ് ആര്‍ എസ് എസ്.
Post Your Comments