ന്യൂഡല്‍ഹി: ആയുര്‍വേദ, സിദ്ധ, യുനാനി, ഹോമിയോപ്പതി ഉല്‍പ്പന്നങ്ങളെയും മരുന്നുകളെയും കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയാല്‍ ചാനലുകള്‍ ഇനി കുടുങ്ങും. ഇത്തരം പരസ്യങ്ങള്‍ നല്‍കിയാല്‍ ചാനലുകള്‍ക്കെതിരെ നടപടി എടുക്കുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് 1954ലെ ഡ്രഗ് ആന്റ് മാജിക് റെമഡീസ് നിയമപ്രകാരവും, ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരവും കുറ്റകരമാണെന്ന് വാര്‍ത്താവിനിമയ ഡയറക്ടര്‍ അമിത് കടോച്ച് വ്യക്തമാക്കി.
Post Your Comments