KeralaLatest NewsNewsIndia

മിഷൻ മോഡ് ഓൺ: അടുത്ത ഒന്നര വർഷത്തിനുള്ളിൽ 10 ലക്ഷം പേർക്ക് തൊഴിൽ !

ന്യൂഡൽഹി: അടുത്ത ഒന്നര വർഷത്തിനുള്ളിൽ 10 ലക്ഷം പേരെ നിയമിക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സർക്കാർ. ഗവൺമെന്റിന്റെ എല്ലാ വകുപ്പുകളിലും മന്ത്രാലയങ്ങളിലും മനുഷ്യവിഭവശേഷി ആവശ്യകതകൾ നിറവേറ്റുന്നതിന് ആവശ്യമായവരുടെ കണക്കെടുക്കാൻ പ്രധാനമന്ത്രി മോദി നിർദ്ദേശം നൽകിയതായി പി.എം.ഒ ഇന്ത്യ പറയുന്നു.

എല്ലാ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും മാനവ വിഭവശേഷിയുടെ നില പ്രധാനമന്ത്രി മോദി അവലോകനം ചെയ്യുകയും, അടുത്ത ഒന്നര വർഷത്തിനുള്ളിൽ 10 ലക്ഷം ആളുകളെ ഒരു മിഷൻ മോഡിൽ റിക്രൂട്ട് ചെയ്യാനും നിർദ്ദേശിച്ചതായി പിഎംഒ ഇന്ത്യ വ്യക്തമാക്കി.

വൻതോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നത് മോദി സർക്കാരിന്റെ ഒരു പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ഇതാണ് ഇപ്പോൾ പ്രാവർത്തികമാകുന്നത്. വിവിധ അഡ്മിനിസ്ട്രേറ്റീവ് ഡിവിഷനുകൾക്കായി മാനവ വിഭവശേഷിയെ നിയമിക്കുന്നതിനുള്ള ഇന്ത്യൻ വകുപ്പായ പേഴ്സണൽ ആന്റ് ട്രെയിനിംഗ് ഡിപ്പാർട്ട്മെന്റ് നേരിട്ട് പിഎംഒയുടെ കീഴിലാണ് വരുന്നത്. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC), സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) എന്നീ 2 ഓർഗനൈസേഷനുകൾ വഴിയാണ്ഈ ഡിപ്പാർട്ട്മെന്റ് ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button