Latest NewsNewsIndiaBusiness

സമൂഹത്തിൽ വിഷവും വിദ്വേഷവും പരത്തുന്ന മൂന്നുചാനലുകൾക്ക്​ പരസ്യം നൽകില്ല, കരിമ്പട്ടികയിൽ പെടുത്തി : രാജീവ്​ ബജാജ്

പൂനെ : സമൂഹത്തിൽ വിഷവും വിദ്വേഷവും പരത്തുന്ന മൂന്നുചാനലുകൾക്ക്​ പരസ്യം നൽകില്ല. ഈ ചാനലുകളെ കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ടെന്നു പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ ബജാജ് ഓട്ടോ മേധാവി രാജീവ് ബജാജ്. സി.എൻ.ബി.സി ചാനൽ ചർച്ചക്കിടെയായിരുന്നു പ്രതികരണം.

ബിസിനസിൽ ബ്രാൻഡ്​ വളർത്തുന്നത്​ പ്രധാനമാണെങ്കിലും, ബിസിനസ്​ സ്ഥാപനങ്ങളുടെ ലക്ഷ്യം ലാഭം മാത്രമാകരു​ത്. സമൂഹത്തി​െൻറ നന്മയും പരിഗണിക്കണം. മൂന്ന്​ ചാനലുകളെ കരിമ്പട്ടികയിൽപെടുത്തുന്നതുമായി സംസാരിച്ചപ്പോൾ ഞാനത്​ ഒൻപത്​ മാസം മു​േമ്പ ചെയ്​തു എന്നായിരുന്നു എ​െൻറ മാർക്കറ്റിങ്​ മാനേജർ പ്രതികരിച്ചത്​, . അത്​ കേട്ട്​ ഞാൻ ആശ്ചര്യപ്പെട്ടുവെന്ന് രാജീവ്​ പറഞ്ഞു.

Also read : എന്റെ നാട്…എന്റെ പുഴ.. എന്റെ കൂട്ടുകാർ, ക്രിയേറ്റീവിറ്റി കടിച്ചപ്പോൾ; കൂട്ടുകാർക്കൊപ്പം തുള്ളിച്ചാടി നടി അനുശ്രീ; വൈറൽ വീഡിയോ

ടെലിവിഷൻ റേറ്റിങ്​ പോയൻറിൽ (ടി.ആർ.പി) തിരിമറി നടത്തിയതിന്​ റിപ്പബ്ലിക്​ ചാനൽ ഉൾപെടെ മൂന്നു ടെലിവിഷൻ ചാനലുകൾക്കെതിരെ മുംബൈ പോലീസ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജീവ് ബജാജിന്റെ പ്രതികരണം പുറത്തു വന്നിരിക്കുന്നത്. രണ്ടുപേരെ കേസിൽ ഇതിനകം അറസ്​റ്റ്​ ചെയ്​തതായും അർണബ്​ ഗോസ്വാമി ഉൾപ്പെടെ റിപ്പബ്ലിക്​ ചാനൽ മേധാവികളെ ചോദ്യം ചെയ്യുമെന്നും​ പൊലീസ്​ വ്യക്​തമാക്കി. . റിപ്ലബികിനു പുറമെ ഫക്​ത്​ മറാത്തി, ബോക്​സ്​ സിനിമ ചാനലുകളാണ്​ തിരിമറി നടത്തിയത്. ചാനലുകളുടെ ബാങ്ക്​ അക്കൗണ്ടുകളും അന്വേഷിക്കുമെന്നും, പരസ്യം വഴി സ്വീകരിക്കുന്ന ഫണ്ടുകളും അന്വേഷണത്തി​െൻറ പരിധിയിൽ വരുമെന്നും ​ മുംബൈ പോലീസ്​ മേധാവി പരംവീർ സിങ്​ വാർത്തസ​മ്മേളനത്തിൽ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button