KeralaLatest NewsNews

സീരിയലുകൾ കുടുംബങ്ങൾ തകർക്കും; പി. ശ്രീരാമകൃഷ്‌ണൻ

കൽപറ്റ: സീരിയലുകൾ കുടുംബങ്ങൾ തകർക്കുമെന്ന് ഭീകരാക്രമണമാണെന്നു നിയമസഭാ സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ. സീരിയലുകളിൽ നിറയുന്നതു കുടുംബങ്ങൾ തകർക്കുന്ന ഭീകരാക്രമണമാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. നല്ല അറിവു സീരിയലുകളിൽ നിന്നു ലഭിക്കില്ലെന്നും അതിനു വായന ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കുടുംബശ്രീ മിഷനും വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിലും തുടങ്ങിയ വായനശ്രീ പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.കെ.ശശീന്ദ്രൻ എംഎൽഎ അധ്യക്ഷനായിരുന്നു. ഗ്രന്ഥശാലകളിൽ താലൂക്കിലെ അയ്യായിരത്തിലധികം വരുന്ന സ്‌ത്രീകൾക്ക് സൗജന്യ അംഗത്വം നൽകുന്നതാണ് പദ്ധതി. കൽപറ്റ ബഡ്‌സ് സ്കൂളിലെ കുട്ടികൾക്കു പഠനോപകരണങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി വിതരണം ചെയ്‌തു. കലക്‌ടർ എസ്. സുഹാസ് ലോഗോ പ്രകാശനം ചെയ്‌തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷൺമുഖൻ, നഗരസഭാധ്യക്ഷ ഉമൈബാ മൊയ്‌തീൻകുട്ടി, കുടുംബശ്രീ ജില്ലാ മിഷൻ കോ – ഓർഡിനേറ്റർ പി. സാജിത, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.എം. രാഘവൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. ബാബുരാജ്, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എം. മധു എന്നിവർ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button