Latest NewsNewsInternational

ഷഹബാസ് ഷരീഫ് പാക്ക് പ്രധാനമന്ത്രിയാകാന്‍ സാധ്യത

ഇസ്‌ലാമാബാദ് : പനാമ അഴിമതിക്കേസില്‍ നിര്‍ണായകമായ സുപ്രീം കോടതി വിധി എതിരായാല്‍ നവാസ് ഷരീഫിനു പകരം ഷഹബാസ് ഷരീഫ് പ്രധാനമന്ത്രിയാകാനുള്ള സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. നവാസ് ഷരീഫാണ് സഹോദരനായ ഷഹബാസിനെ തനിക്കു പകരം കൊണ്ടു വരാനുള്ള നീക്കം നടത്തുന്നത്. പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയാണ് ഷഹബാസ് ഷരീഫ്. പ്രധാനമന്ത്രിയായി സ്ഥാനം ഏറ്റെടുക്കണെമങ്കില്‍ ഷഹബാസിനു ചില കടമ്പകള്‍ മറികടക്കണം. പാര്‍ലമെന്റ് അംഗമല്ലാത്തതിനാല്‍ ഷഹബാസിന് ഉപതിരഞ്ഞെടുപ്പില്‍ വിജയം നേടണം. അതു വരെ ഇടക്കാല പ്രധാനമന്ത്രിയായി പ്രതിരോധമന്ത്രിയായ ഖ്വാജ അസീസ് ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുമെന്നും പാക്ക് മാധ്യമമായ ജിയോ ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.

വിധി എതിരായാല്‍ സ്ഥാനം രാജി വയ്ക്കാന്‍ നവാസ് ഷരീഫ് നിര്‍ബന്ധിതനാകും. ഇതാണ് സഹോദരനെ കൊണ്ടു വരാനുള്ള നീക്കത്തിനു പിന്നില്‍. പനാമ രേഖകളില്‍ 1990 കളില്‍ പ്രധാനമന്ത്രിയായിരുന്ന അവസരത്തില്‍ ഷരീഫ് നടത്തിയ അഴിമതിയുടെ വിവരങ്ങളാണ് ഉളളത്. കഴിഞ്ഞ മേയില്‍ സുപ്രീം കോടതി നിയമിച്ച സംയുക്ത അന്വേഷണസമിതി ഷരീഫിന്റെ ലണ്ടനിലെ സ്വത്തുക്കള്‍ പരിശോധിച്ചു 10 വാല്യങ്ങളുള്ള റിപ്പേര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു റിപ്പേര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മകള്‍ മറിയം വ്യാജരേഖകള്‍ സൃഷ്ടിച്ചതായും സ്വത്തുവിവരം മറച്ചുവച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button