KeralaLatest NewsNews

റേഷന്‍ കടയിലെ അസഭ്യം; കടയുടെ അംഗീകാരം റദ്ദാക്കി

കൊല്ലം: സംസ്ഥാനത്ത് ഒരു റേഷന്‍ കടയുടെ അംഗീകാരം റദ്ദാക്കി. റേഷന്‍ വാങ്ങാനെത്തിയ വൃദ്ധയ്ക്ക് നേരെ നടത്തിയ അസഭ്യവര്‍ഷമാണ് നടപടിക്കു കാരണം. കടയുടമയുടെ ഭാര്യയാണ് വൃദ്ധയെ അസഭ്യം പറഞ്ഞത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിതാണ് വിനയായി മാറിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ റേഷന്‍ കടയുടെ ലൈസന്‍സ് താലൂക്ക് സപ്ലൈ ഓഫിസര്‍ സസ്‌പെന്‍ഡ് ചെയ്തു. കൊട്ടാരക്കര താലൂക്കിലെ ഉമ്മന്നൂര്‍ തുറവൂരില്‍ പ്രവര്‍ത്തിക്കുന്ന 343ാം നമ്പര്‍ കടയുടെ ലൈസന്‍സാണ് കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫിസര്‍ എസ്എ സെയ്ഫ് സസ്‌പെന്‍ഡ് ചെയ്തത്.

റേഷന്‍ കാര്‍ഡ് ഉടമയായ വൃദ്ധയ്ക്ക് നേരെ കടയുടമയുടെ ഭാര്യ അസഭ്യം ചൊരിയുന്നത് വീഡിയോയില്‍ വ്യക്തമാണ്. കടയുടമയുടെ ഭാര്യ വൃദ്ധയുടെ കാര്‍ഡ് എടുത്തെറിഞ്ഞു. ഇനി റേഷന്‍ വാങ്ങാന്‍ വന്നേക്കരുതെന്ന് പറയുന്നതും ദൃശ്യങ്ങളിലുണ്ട്. വെള്ളിയാഴ്ച വൈകീട്ടാണ് ഈ വീഡിയോ സാമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇന്ന് രാവിലെ തന്നെ താലൂക്ക് സപ്ലൈ ഓഫിസര്‍ അന്വേഷണം നടത്തി കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ഈ റേഷന്‍ കടയിലെ കാര്‍ഡുടമകള്‍ക്ക് ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതു വരെ റേഷന്‍ സാധനങ്ങള്‍ സമീപത്തുള്ള 80ാം നമ്പര്‍ റേഷന്‍ ഡിപ്പോയില്‍ നിന്ന് ലഭിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button