തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കോഴ ആരോപണം ചര്‍ച്ച ചെയ്ത ബിജെപി സംസ്ഥാന സമിതി യോഗത്തിനുശേഷം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയില്ല. പകരം പിഎസ് ശ്രീധരന്‍ പിള്ളയെയാണ് മാധ്യമങ്ങളെ യോഗ തീരുമാനം അറിയിച്ചത്. ശാരീരികമായ അസ്വസ്ഥതകളെ തുടര്‍ന്നാണ് കുമ്മനം വാര്‍ത്താസമ്മേളനത്തില്‍ നിന്നും വിട്ടുനിന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ബിജെപി സംസ്ഥാന ഘടകത്തിനുനേരെ ഉയര്‍ന്ന കോഴ ആരോപണത്തില്‍ അടിസ്ഥാനമില്ലെന്ന് പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് അംഗം പി.എസ് ശ്രീധരന്‍ പിള്ള.പാര്‍ട്ടിക്കെതിര മുറവിളി കൂട്ടുന്നത് ചെയ്യാത്ത കുറ്റത്തിന്റെ പേരിലാണ്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ നിമിഷം ബിജെപി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍.എസ്. വിനോദിനെ പാര്‍ട്ടി പുറത്താക്കി. വിനോദ് ചെയ്തത് ക്രമിനല്‍ കുറ്റമാണ്. അതു കൊണ്ടാണ് അയാളെ പുറത്താക്കിയത്. ഒരു ഘട്ടത്തിലും പാര്‍ട്ടി ആര്‍.എസ് വിനോദിനെ സംരക്ഷിച്ചിട്ടില്ല. പകരം കുറ്റക്കാരനെ പുറത്താക്കി ഒരു നല്ല മാതൃകയാണ് ബിജെപി സൃഷ്ടിച്ചതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ഇപ്പോള്‍ നടന്നത് ഒരാള്‍ ചെയ്ത കുറ്റമാണ്. അതിനോട് എങ്ങനെയാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രതികരിക്കുന്നുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments