ഡല്‍ഹിയില്‍ കണ്‍സള്‍ട്ടന്‍സി നടത്തുന്നു എന്നു പറയുന്ന സതീഷ് നായരും, ബി ജെ പി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍.എസ് വിനോദും, കുമ്മനത്തിന്‍റെ സെക്രട്ടറി ആയിരുന്ന രാകേഷും, ഇവരോടൊപ്പം അറിഞ്ഞോ അറിയാതെയോ പങ്കാളിയായി റിച്ചാര്‍ഡ് ഹേ എം പി യുടെ പൊളിട്ടിക്കല്‍ സെക്രട്ടറി കണ്ണദാസും. മെഡിക്കല്‍ കോളേജിനു വേണ്ട അനുമതി കേന്ദ്രത്തില്‍ നിന്നും മേടിച്ചു നല്‍കാമെന്നു പറഞ്ഞ് അഞ്ചു കോടി അറുപതു ലക്ഷം രൂപയാണ് ആര്‍ എസ് വിനോദ് എസ് ആര്‍ ഗ്രൂപ്പില്‍ നിന്നും കൈപ്പറ്റിയത്. ആ തുക ഡല്‍ഹിയിലെ ഇടപാടുകാരനായ സതീഷിന് കൈമാറാന്‍ ഉപയോഗിച്ചത് ഹവാലാ ഇടപാടും. വള്ളക്കടവിലെ ഒരു പള്ളിയില്‍ വെച്ച് നിസാര്‍ എന്ന കുഴല്‍പ്പണ ഇടപാടുകാരനു തുക കൈമാറി എന്നാണ് അറിയുന്നത്.
ആര്‍ എസ് വിനോദിന്റെ നിയന്ത്രണത്തിലുള്ള വേണാട് കോപ്പറേറ്റീവ് സൊസൈറ്റി എന്ന സഹകരണ ബാങ്കില്‍ നിന്നും തുക ബി ജെ പി യുടെ പ്രാദേശിക നേതാവിന്‍റെ സ്വിഫ്റ്റ് കാറില്‍ വള്ളക്കടവില്‍ എത്തിക്കുകയായിരുന്നു. അവിടെ നിന്നും കമ്മീഷന്‍ തുക കിഴിച്ച് ബാക്കി കുഴല്‍പ്പണമായി ഡല്‍ഹിയില്‍ സതീഷ് നായരുടെ അടുത്തെത്തിച്ചു. തുക നല്‍കിയിട്ടും കാര്യം നടക്കാതായതോടെ എസ് ആര്‍ ഗ്രൂപ്പുകാര്‍ വെള്ളാപ്പള്ളി വഴി വിവരം കേന്ദ്രത്തെ അറിയിക്കുകയും, കേന്ദ്രം നിര്‍ദേശിച്ചതനുസരിച്ച് കുമ്മനം അന്വേഷണ കമ്മീഷനെ വെച്ച് അന്വേഷണം നടത്തുകയുമുണ്ടായി. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ടിനു മേല്‍ നടപടിയുണ്ടാകാതിരുന്നതാണ് ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചതും അന്വേഷണ റിപ്പോര്‍ട്ട് പുറത്താകാന്‍ കാരണമായതും.
Post Your Comments