Latest NewsKeralaNews

പൂവ് ചോദിച്ച വിജയലക്ഷ്‌മിക്ക് പൂവസന്തം നൽകി ഹരിഹരൻ

ഗായകൻ ഹരിഹരനെ നേരില്‍ കാണണമെന്നായിരുന്നു ഗായിക വൈക്കം വിജയലക്ഷ്മിയുടെ ഏറ്റവും വലിയ ആഗ്രഹം. ഹരിഹരനും സ്റ്റീഫന്‍ ദേവസിയും ചേര്‍ന്നൊരുക്കിയ സംഗീതരാവിൽ അത് നടന്നതിന്റെ സന്തോഷത്തിലാണ് വൈക്കം വിജയലക്ഷ്‌മി. എന്റെ ഒരുപാട് നാളത്തെ ആഗ്രഹമാണ് ഹരിഹരന്‍ സാറിനെ നേരില്‍ കാണണമെന്നുള്ളത്. ഫോണില്‍ സംസാരിച്ചുള്ള പരിചയം മാത്രമേ എനിക്ക് അദ്ദേഹത്തോടുള്ളു. അദ്ദേഹത്തെ കാണാനും പാട്ടുകേള്‍ക്കാനും സംസാരിക്കാനും ഒക്കെയാണ് ഞാന്‍ വന്നിരിക്കുന്നത്. ഇന്നാണ് അതിനുള്ള ഭാഗ്യം ദൈവം ഒരുക്കിയിരിക്കുന്നത് എന്നെനിക്കു തോന്നുന്നുവെന്ന് പരിപാടി ആരംഭിക്കുന്നതിന് മുൻപ് വിജയലക്ഷ്‌മി പറയുകയുണ്ടായി.

ലൈവ് ഇന്‍ കണ്‍സേര്‍ട്ടിനിടയില്‍, ‘ഒരു ഗിഫ്റ്റഡ് ആര്‍ട്ടിസ്റ്റിനെ ഈ വേദിയിലേക്ക് ക്ഷണിക്കുകയാണ്’ എന്നു പറഞ്ഞുകൊണ്ട് ഹരിഹരന്‍ വിജയലക്ഷ്മിയെ പാടാന്‍ വിളിച്ചു. തെറി എന്ന ചിത്രത്തിൽ അദ്ദേഹത്തിനോടൊപ്പം പാടിയിട്ടുണ്ടെന്നും എന്നാൽ കാണാൻ കഴിഞ്ഞില്ലെന്നും വിജയലക്ഷ്‌മി പറഞ്ഞു. തുടർന്ന് അതില്‍ വിജയലക്ഷ്മി പാടിയ ഭാഗം പാടുവാന്‍ ഹരിഹരൻ ആവശ്യപ്പെട്ടു. ദൈവം അനുഗ്രഹിച്ചു നല്‍കിയ സ്പിരിച്വല്‍ വോയ്സാണ് വിജയലക്ഷ്മിയുടേത് പാട്ട് കേട്ട് താൻ കോരിത്തരിച്ചുവെന്നും ഹരിഹരൻ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button