KeralaCinemaLatest NewsNewsEntertainment

കാഴ്ചയുടെ പുതുവെളിച്ചത്തിലേക്ക് വൈക്കം വിജയലക്ഷ്മി; വിവാഹമോചന വാർത്തയെ കുറിച്ച് മാതാപിതാക്കൾ

വിവാഹമോചന വാർത്ത സത്യമോ?

ആഗ്രഹങ്ങൾ നേടിയെടുക്കാൻ അംഗപരിമിതിയൊന്നും ഒരു തടസമേയല്ലെന്ന് തെളിയിച്ച ഗായികയാണ് വൈക്കം വിജയലക്ഷ്മി. വിവാഹത്തിനു ശേഷം കുറച്ചു കാലമായി സംഗീതരംഗത്ത് താരത്തെ കാണാനില്ലായിരുന്നു. സോഷ്യൽ മീഡിയകളിൽ നിരാശവും വിഷമവും കലർന്ന പോസ്റ്റുകൾ പങ്കുവെച്ചതോടെ താരം വിവാഹമോചനത്തിനൊരുങ്ങുന്നു എന്നതരത്തിലുള്ള വാർത്തകളും പ്രചരിച്ചു.

ഗായികയുടെ കുടുംബത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് വിജയലക്ഷ്മിയുടെ മാതാപിതാക്കള്‍. കാഴ്ചയുമായി ബന്ധപ്പെട്ട വിഷമതകളാണ് മകൾക്കുള്ളതെന്ന് മാതാപിതാക്കൾ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

Also Read: നഞ്ചമ്മയുടെ പുതിയ പാട്ട്, വൈക്കം വിജയലക്ഷ്മിക്കൊപ്പം ചേര്‍ന്ന് നഞ്ചമ്മ പാടിയ പുതിയ പാട്ട് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

കണ്ണിലെ ഞരമ്പ് ചുരുങ്ങിയതിനാല്‍ അമേരിക്കയില്‍ ചികിത്സയിലാണ് വിജയലക്ഷ്മി. മകള്‍ക്ക് കാഴ്ച തിരിച്ചു കിട്ടുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പു തന്നിട്ടുണ്ട്. ഇപ്പോള്‍ ഒരു ഗുളിക കഴിക്കുന്നുണ്ട്. ആദ്യത്തെ സ്‌കാന്‍ റിപ്പോര്‍ട്ട് അയച്ചു. രണ്ടാമത്തേത് ഇനി അയക്കണം. കൊറോണ വന്നതിനാലാണ് ശസ്ത്രക്രിയ വൈകുന്നത്. അമേരിക്കയിലെ സ്‌പോണ്‍സര്‍മാര്‍ വഴിയാണ് എല്ലാം ചെയ്യുന്നത് എന്ന് മാതാപിതാക്കള്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button